വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു

വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനി മരിച്ചു
Oct 2, 2024 10:51 AM | By Rajina Sandeep

(www.panoornews.in)  തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം.

പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം.

മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയ പ്പോഴായിരുന്നു അപകടം. മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. കബറടക്കം 12-ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും.

പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.

A woman from Thalassery died in an accident during a water ride

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories