---
title: "പാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ മദ്യപാനത്തിനിടെ  സംഘർഷം ; കത്തിക്കുത്തിൽ  ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ"
english_title: "Conflict between non-state workers during drinking in Panur; One seriously injured in stabbing, accused arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239473/conflict-between-non-state-workers-during-drinking-in-panur-one-seriously-injured-in-stabbing-accused-arrested"
published_at: "2024-10-01T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc2ffdbaaf8_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ മദ്യപാനത്തിനിടെ  സംഘർഷം ; കത്തിക്കുത്തിൽ  ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

> **Lead Summary:** **പാനൂർ : ** പാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ മദ്യപാനത്തിനിടെ സംഘർഷം , കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

## Article Content

**പാനൂർ : ** പാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ മദ്യപാനത്തിനിടെ സംഘർഷം , കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

പാനൂരിൽ പഴയ കെ.എസ്.ഇ.ബി കെട്ടിടത്തിന് സമീപത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിലാണ് സംഘർഷമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി സാഗറിന് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റു.

സഹപ്രവർത്തകനായ ബിശ്വജിത്താണ് സാഗറിനെ കത്തികൊണ്ട് കുത്തിയത്. വയറിന് ഗുരുതരമായി പരിക്കേറ്റ സാഗറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബിശ്വജിത്തിനെ രാത്രി തന്നെ പൊലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239473/conflict-between-non-state-workers-during-drinking-in-panur-one-seriously-injured-in-stabbing-accused-arrested)