(www.panoornews.in) സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം കോടിയേരി മുളിയിൽ നടയിലെ അദ്ധേഹത്തിൻ്റെ വീട്ടിൽ നിർമ്മിച്ച വെങ്കല പ്രതിമ അനാച്ഛാദനം നടന്നു.. മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദന കർമ്മം നിർവ്വഹിച്ചു.
കോടിയേരി ബാലകൃഷ്ണൻ്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ധേഹത്തിൻ്റെ സ്മരണാർത്ഥം കോടിയേരി മുളിയിൽ നടയിലെ വീട്ടിൽ നിർമ്മിച്ച വെങ്കല പ്രതിമയുടെ അനാച്ഛാദനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
തുടർന്ന് പുഷ്പാർച്ചനയും നടന്നു. മുപ്പത് ഇഞ്ച് ഉയരമുള്ള അർധകായ വെങ്കല പ്രതിമ ശിൽപ്പി എൻ മനോജ് കുമാറാണ് നിർമ്മിച്ചത്.
ചടങ്ങിൽ പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി പി.രാജീവ് , സ്പീക്കർ എ എൻ ഷംസീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി.കെ ശ്രീമതി, കെ കെ ശൈലജ, കെ പി മോഹനൻ എം എൽ എ, ടി.പദ്മനാഭൻ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
Chief Minister Pinarayi Vijayan said that Kodiyeri is a leader who does not waver in crises and waits for the party; Ardha Kaya statue unveiled at home in Kodiyeri