---
title: "അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല -കെ.കെ ശൈലജ"
english_title: "The slogan of the comrades that Anwar's hand and leg will be cut off did not hear kk shylaja"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239368/the-slogan-of-the-comrades-that-anwars-hand-and-leg-will-be-cut-off-did-not-hear-kk-shylaja"
published_at: "2024-10-01T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbc970a3237_66f81524899db_kk.jpg"
keywords: []
---

# അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല -കെ.കെ ശൈലജ

> **Lead Summary:** ** **അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല. അത്തരത്തിൽ നേരിടുന്ന ശീലം പാർട്ടിക്കില്ല.

## Article Content

** **അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല. അത്തരത്തിൽ നേരിടുന്ന ശീലം പാർട്ടിക്കില്ല.

പാർട്ടിയെ കുറിച്ച് ആവശ്യമില്ലാത്ത കാര്യം പറയുമ്പോൾ അണികൾ സജീവമാകുന്നത് സാധാരണമാണെന്നും ശൈലജ പറഞ്ഞു. അൻവർ വിഷയത്തിൽ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഇതല്ലാതെ പ്രത്യേക അഭിപ്രായമില്ല.

തുടക്കം മുതൽ അനുഭാവപൂർവമായ സമീപനമാണ് അൻവറിനോട് മുഖ്യമന്ത്രി കാണിച്ചത്. അൻവർ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്.

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ പറഞ്ഞു. മോഹൻദാസും സൈതാലിക്കുട്ടിക്കയും തോളിൽ കൈയിട്ട് പ്രവർത്തിച്ചിട്ടാണ് ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുത്തതെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239368/the-slogan-of-the-comrades-that-anwars-hand-and-leg-will-be-cut-off-did-not-hear-kk-shylaja)