കോഴിക്കോട്:(www.panoornews.in) കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ ചികിത്സിച്ചതെന്നാണ് ആരോപണം.
സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ ആർഎംഒ അബു അബ്രഹാമിനെതിരെയാണ് പരാതി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ് മരിച്ചത്. രാവിലെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചു മണിയോടെയാണ് വിനോദ് മരിക്കുന്നത്. പിന്നാലെ പരിശോധിച്ച ഡോക്ടറിന്റെ പെരുമാറ്റത്തിൽ കുടുംബത്തിന് സംശയം ഉയർന്നു. വിനോദിന്റെ മകൻ അശ്വിൻ ഡോക്ടറായിരുന്നു.
ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു.
ഫറോക്ക് പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. നിലവിൽ സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
Treated by a fake doctor; After the Kozhikode patient's death, the family filed a complaint