എൻ്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി നടപ്പാക്കാൻ കേഡർ സംവിധാനത്തിലേക്ക് ചുവട് വച്ച് പന്ന്യന്നൂർ പഞ്ചായത്ത് ; പരിസര ശുചിത്വമില്ലെങ്കിൽ മുഖം നോക്കാതെ നടപടി

എൻ്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി നടപ്പാക്കാൻ  കേഡർ സംവിധാനത്തിലേക്ക് ചുവട് വച്ച് പന്ന്യന്നൂർ പഞ്ചായത്ത് ; പരിസര ശുചിത്വമില്ലെങ്കിൽ  മുഖം നോക്കാതെ നടപടി
Sep 24, 2024 06:42 PM | By Rajina Sandeep

(www.panoornews.in)  എൻ്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി നടപ്പാക്കാൻ കേഡർ സംവിധാനത്തിലേക്ക് ചുവട് വച്ച് പന്ന്യന്നൂർ പഞ്ചായത്ത് ; പരിസര ശുചിത്വമില്ലെങ്കിൽ മുഖം നോക്കാതെ നടപടി പരിസര ശുചിത്വം കർശനമായി നടപ്പാക്കാൻ നോഡൽ ഓഫീസർമാർ, അംബാസഡർമാർ എന്നിവരെ നിയമിക്കും.

എൻ.എസ്.എസ് വളണ്ടിയർമാരെയും, അംബാസിഡർമാരെയും ഉൾക്കൊള്ളിച്ച് ശുചിത്വ ബ്രിഗേഡ് സംവിധാനവുമൊരുക്കും. പരിസര ശുചിത്വം ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പഞ്ചായത്തിൽ ചേർന്ന ശുചിത്വ യോഗത്തിൽ മുന്നറിയിപ്പ് നൽകി.

സർക്കാർ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമാർജ്ജനത്തിന് വേറിട്ട വഴികളുമായി പന്ന്യന്നൂർ പഞ്ചായത്ത്. 15 വാർഡുകളെയും കൃത്യമായ മോണിറ്ററിംഗ് സംവിധാനത്തിലൂടെ മാലിന്യ മുക്തമാക്കാനാണ് പദ്ധതി.

പഞ്ചായത്തിന് കീഴിലെ സ്കൂളുകളിലും, പൊതു സ്ഥാപനങ്ങളിലും മാലിന്യ മൊഴിവാക്കാൻ അതത് സ്ഥാപനങ്ങളിൽ തന്നെ നോഡൽ ഓഫീസർ, അമ്പാസഡർ എന്നിവരെ തിരഞ്ഞെടുക്കും. 2 വീതം അധ്യാപകർ ഉൾപ്പെടുന്ന മോണിറ്ററിംഗ് സംവിധാനവുമുണ്ടാകും.

സ്കൂളിലെയും, സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ തരംതിരിച്ച് വേസ്റ്റ് ബിന്നുകളിലാക്കി പരിസര ശുചിത്വം ഉറപ്പാക്കും. കുടുംബശ്രീ അയൽക്കൂട്ടതല പ്രതിജ്ഞ, 28 ന് പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുള്ള സ്കൂൾ പോസ്റ്റർ പ്രദർശനം, 28ന് കയ്യെഴുത്ത് പോസ്റ്റർ രചന, ഒക്ടോബർ 1ന് ശുചിത്വ പ്രതിജ്ഞ, ബോധവത്ക്കരണ ക്ലാസ്, ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം, ഹരിത വിദ്യാലയം, ഹരിത അങ്കണവാടി, ഹരിത സ്ഥാപനം, ഹരിത ബജാർ പ്രഖ്യാപനവും നടത്തും.

പരിസര ശുചിത്വം ഉറപ്പാക്കാത്ത സ്കൂളുകൾ വ്യാപാര സ്ഥാപനങ്ങൾ, പൊതു സ്ഥാപന നങ്ങൾ എന്നിവക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പറഞ്ഞു. ശുചിത്വ മിഷൻ ആർപി - എ.ആനന്ദ്, ഹരിത കേരള മിഷൻ ആർപി - പി.പി രജുല എന്നിവർ സംസാരിച്ചു. അസി.സെക്രട്ടറി എസ്.ശ്രീജ സ്വാഗതവും, വി.ഇ.ഒ ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. മാലിന്യ മുക്ത നവകേരളത്തിൻ്റെ ലോഗോ പ്രകാശനവും നടന്നു.

Pannyannur Panchayat has stepped into the cadre system to implement the Ente Gramam Sundara Gramam project; If the environment is not clean, take action without looking at the face

Next TV

Related Stories
മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

Sep 24, 2024 08:12 PM

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന്...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 24, 2024 03:25 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി പിടിയിൽ

Sep 24, 2024 03:04 PM

നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി പിടിയിൽ

നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി...

Read More >>
ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി  ഫണ്ട് നൽകി

Sep 24, 2024 02:26 PM

ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി ഫണ്ട് നൽകി

ന്യൂമാഹിയിലെ പ്രമുഖ സാവൻസ് കുടുംബം വയനാട് പുനരധിവാസത്തിനായി ഫണ്ട്...

Read More >>
Top Stories