---
title: "വടകരയിൽ അയൽവാസികൾ വീടുകയറി അക്രമിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്"
english_title: "In Vadakara, neighbors complained that they broke into the house and attacked; Injury to the couple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237707/in-vadakara-neighbors-complained-that-they-broke-into-the-house-and-attacked-injury-to-the-couple"
published_at: "2024-09-24T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f27a945044f_66f262bdac590_vatakara.jpg"
keywords: []
---

# വടകരയിൽ അയൽവാസികൾ വീടുകയറി അക്രമിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** ***വടകര: *** വടകര പുറങ്കരയിൽ അയൽവാസികൾ അക്രമിച്ചതായി ദമ്പതികളുടെ പരാതി. അക്രമത്തിൽ രണ്ടുപേർക്ക് പരിക്ക് . വളപ്പിൽ പുറങ്കര ഹാമിദ് , ഭാര്യ ഫൗമിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

## Article Content

***വടകര: *** വടകര പുറങ്കരയിൽ അയൽവാസികൾ അക്രമിച്ചതായി ദമ്പതികളുടെ പരാതി. അക്രമത്തിൽ രണ്ടുപേർക്ക് പരിക്ക് . വളപ്പിൽ പുറങ്കര ഹാമിദ് , ഭാര്യ ഫൗമിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

ഒരാഴ്‌ച മുമ്പാണ് ഫാമിദ് പുറങ്കരയിൽ പുതിയ വീട് വച്ച് താമസം മാറിയത്. വീട് കൂടലിന് ശേഷമുണ്ടായിരുന്ന ഭക്ഷണാവിശ്ഷടങ്ങളും മറ്റും ചാക്കുകളിലാക്കി വീടിന് സമീപത്തെ റോഡിന് അടുത്തായി സൂക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

തന്റെ പറമ്പിന് സമീപത്തായി എന്തിനാണ് മാലിന്യം സൂക്ഷിച്ചത് എന്ന് ചോദിച്ച് അയൽവാസികളായ അച്ഛനും മകനും ഉച്ചയോടെ വീട്ടിലേക്ക് കയറുകയായിരുന്നു.

പിന്നാലെ വാക്കുതർക്കമുണ്ടാവുകയും അയൽവാസികൾ ഫാമിദിനെ മുറിയിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിച്ചെന്നും ഭാര്യ പറഞ്ഞു. ഭർത്താവിനെ അടിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ച തനിക്കും മർദ്ദനമേറ്റതായി ഭാര്യ പറഞ്ഞു.

അക്രമണത്തിൽ ഫാമിദിൻ്റെ കൈക്കും, കാലിനും പല്ലിനും പരിക്ക് പറ്റിയിട്ടുണ്ടെന്നും, രണ്ട് പല്ലുകൾ ഇളകിപോയെന്നും ഫൗമിദ പറഞ്ഞു. ഇരുവരും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237707/in-vadakara-neighbors-complained-that-they-broke-into-the-house-and-attacked-injury-to-the-couple)