ചതിച്ചത് ഗൂഗിള്‍ മാപ്പ്? മരിച്ചവരിൽ ഒരാള്‍ മലയാളി; കാർ പുഴയിൽ വീണ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചതിച്ചത് ഗൂഗിള്‍ മാപ്പ്? മരിച്ചവരിൽ ഒരാള്‍ മലയാളി; കാർ പുഴയിൽ വീണ അപകടത്തിന്റെ  കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Sep 24, 2024 08:00 AM | By Rajina Sandeep

(www.panoornews.in)  കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര സ്വദേശിനിയായ സയ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ. ഇവരുടെ മൃത്ദേഹങ്ങൾ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് വിധേയമാക്കും. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Cheated Google Maps? One of the deceased is a Malayali; More information about the accident where the car fell into the river is out

Next TV

Related Stories
കുടുംബ വഴക്കിനെ തുടർന്ന്  ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

Nov 28, 2024 10:39 PM

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

Nov 28, 2024 09:52 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

Nov 28, 2024 07:17 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ...

Read More >>
ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

Nov 28, 2024 06:37 PM

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം...

Read More >>
കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ;  പിക്കപ്പ് ഡ്രൈവർക്ക്  ഗുരുതര പരിക്ക്

Nov 28, 2024 03:36 PM

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ; പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര...

Read More >>
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി  വി. ശിവന്‍കുട്ടി

Nov 28, 2024 03:30 PM

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളില്‍വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പരസ്യമായി ഫീസ് ചോദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
Top Stories

GCC News