ജാഗ്രത വേണം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

ജാഗ്രത വേണം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Sep 24, 2024 07:58 AM | By Rajina Sandeep

(www.panoornews.in)  കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയത്തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടിമിന്നൽ അപകടകാരികളാണ്, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Be careful, landslides and landslides are possible; Rain likely in seven districts in next three hours

Next TV

Related Stories
കുടുംബ വഴക്കിനെ തുടർന്ന്  ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

Nov 28, 2024 10:39 PM

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

Nov 28, 2024 09:52 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

Nov 28, 2024 07:17 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ...

Read More >>
ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

Nov 28, 2024 06:37 PM

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം...

Read More >>
കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ;  പിക്കപ്പ് ഡ്രൈവർക്ക്  ഗുരുതര പരിക്ക്

Nov 28, 2024 03:36 PM

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ; പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര...

Read More >>
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി  വി. ശിവന്‍കുട്ടി

Nov 28, 2024 03:30 PM

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളില്‍വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പരസ്യമായി ഫീസ് ചോദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
Top Stories

GCC News