(www.panoornews.in) അനുഭാവി ആയാലും, ആരായാലും ശത്രുക്കൾക്ക് കൊത്തിവലക്കാൻ പാർട്ടിയെ ഇട്ടുകൊടുക്കരുതെന്ന് മുൻ മന്ത്രിയും, സിപിഎം നേതാവുമായ പി.കെ.ശ്രീമതി.
അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ശ്രീമതി പ്രതികരിച്ചു. അഴീക്കോടൻ രാഘവൻ്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചർ.
പി.വി.അൻവറുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതികരണം. സിപിഎം പാവപ്പെട്ടവരുടെയും, സാധാരണക്കാരുടെയും പാർട്ടിയാണെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പിന്നാലെ അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റുംപ്രസ്‌താവനയിറക്കിയിരുന്നു.
അൻവറിൻ്റെ നിലപാടുകൾ പാർട്ടി ശത്രുക്കൾക്കുള്ള ആയുധമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. അൻവറിന്റെ നിലപാടുകളോട് പാർട്ടിക്ക് യോജിപ്പില്ല. പാർട്ടിയെയും, മുന്നണിയെയും സർക്കാരിനെയും പ്രതിരോധ ത്തിലാക്കുന്നതും ദുർബലപ്പെ ടുത്തുന്നതുമായ നില പാടാണ് അൻവറിൻ്റേത്. ഇത്തരം സമീപനങ്ങളിൽനിന്ന് പിന്മാറണമെന്ന് സിപിഎം മുന്നറി യിപ്പ് നൽകിയിട്ടുണ്ട്.
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ കേരളത്തിൽ ഭരണ കക്ഷിക്ക് നേരെ മാധ്യമ ഭീകരതയാണ് നടക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു. ത്തിലും നടപടി സ്വീകരിക്കു കയുള്ളൂവെന്നും ശ്രീമതി ടീ ച്ചർ പറഞ്ഞു.
അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.
ഡോ. വി ശിവദാസൻ എം പി, ടി വി രാജേഷ്, കെ വി സുമേഷ് എം എൽ എ, ടി കെ ഗോവിന്ദൻ, അഴീക്കോടൻ രാഘവന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടി പ്രവർത്തകരും അനുസ്മരണത്തിലും പുഷ്പാർച്ചനയി ലും പങ്കെടുത്തു.
Do not leave the party to be carved by the enemies; PK Mrs. Teacher against PV Anwar on Azhikodan Remembrance Day