വടകര: (www.panoornews.in)ആറാം മാസത്തിൽ 800 ഗ്രാം ഭാരവുമായി വീട്ടിൽ വെച്ച് പ്രസവിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും സമയോചിതമായി ഹോസ്പിറ്റലിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ചന്ദ്രൻ അഴിക്കകത്തിനും പാർകോ ഹോസ്പിറ്റൽ നിയോബ്ലിസ് ആരോഗ്യപ്രവർത്തകർക്കും വടകര എംഎൽഎ സ്നേഹാദരവും ക്യാഷ് അവാർഡും നൽകി.
പ്രസ്തുത പരിപാടിയിൽ കെ കെ രമ, എംഎൽഎ ഓട്ടോ ഡ്രൈവർക്ക് ലൈഫ് സേവർ അവാർഡും സ്നേഹോപഹാരവും നൽകി. പി പി രാജൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
നിയോനാറ്റോളജി വിഭാഗം തലവൻ ഡോ നൗഷീദ് അനി എം മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ നസീർ പി, ഡോ സജ്‌ന ദിൽഷാദ്, ഡോ പി സി ഹരിദാസൻ, നഴ്സിങ് സൂപ്രണ്ട് ശ്രീമതി. രജിത എന്നിവർ സംസാരിച്ചു.
പാർകോയിലെ നിയോനാറ്റോളജി തലവനും സീനിയർ നിയോനാറ്റോളജിസ്റ്റായ ഡോ. നൗഷീദ് അനി എം, സീനിയർ പീഡിയാട്രീഷ്യൻ ഡോ. ദിൽഷാദ് ബാബു. എം എന്നിവരുടെ നേതൃത്വത്തിൽ സമയോചിത പരിചരണവും ത്രീവ്രവിഭാഗചികിത്സയും ലഭ്യമാക്കുകയും ലെവൽ-3 എൻ ഐ സി യു സംവിധാനവുമാണ് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും പൂർണ്ണ ആരോഗ്യത്തിലേക്ക് നയിക്കാനും കാരണമായത്. അമ്മയും കുഞ്ഞുo ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരാണ്.
Country approval for Parco-Nioblis