തീരാ വേദന ; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

തീരാ വേദന ;   മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി
Sep 23, 2024 01:48 PM | By Rajina Sandeep

വടകര:(www.panoornews.in) മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. വള്ളിക്കാട് ബാലവാടിയിലെ സിആർ പിഎഫ് ജവാൻ, സുബീഷിന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഒമ്പത് വർഷം മുമ്പ് ചത്തീസ്ഖഡ് വനത്തിൽ മാവോയിസ്റ്റ് അക്രമത്തിൽ സുബീഷിന് ഗുരുതര പരിക്കേറ്റിരുന്നു.അന്ന് മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ വീടിന് വിളിപ്പാടകലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞത് കുടുംബത്തിനും നാടിനും തീരാവേദനയായി.

ഓണത്തിന് ലീവിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തം. ജോലിലഭിക്കുന്നതിന് മുമ്പ് നാട്ടിൽ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനായിരുന്നു. എല്ലാവരുമായും സ്നേഹ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന സുബിഷിന്റെ വിയോഗമറിഞ്ഞു നാനാതുറകളിലെ നൂറു കണക്കിനാളുകൾഅന്ത്യാഞ്ജലിയർപ്പിക്കാനെത്തി.

കെകെ രമ എം എൽഎ,വടകരബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെപി ഗിരിജ,പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. കണ്ണൂരിൽ നിന്നെത്തിയ സേനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ധീരനായ സുബീഷിന് വിടനൽകി.

excruciating pain; The jawan, who narrowly escaped the hands of death, finally surrendered to the country

Next TV

Related Stories
കുടുംബ വഴക്കിനെ തുടർന്ന്  ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

Nov 28, 2024 10:39 PM

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

Nov 28, 2024 09:52 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

Nov 28, 2024 07:17 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ...

Read More >>
ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

Nov 28, 2024 06:37 PM

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം...

Read More >>
കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ;  പിക്കപ്പ് ഡ്രൈവർക്ക്  ഗുരുതര പരിക്ക്

Nov 28, 2024 03:36 PM

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ; പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര...

Read More >>
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി  വി. ശിവന്‍കുട്ടി

Nov 28, 2024 03:30 PM

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളില്‍വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പരസ്യമായി ഫീസ് ചോദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
Top Stories

GCC News