ചൊക്ലി:(www.panoornews.in) ചൊക്ലി ഗ്രാമപ ഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കായിക ഗ്രാമം പദ്ധതിയിലെ ആദ്യ കായിക ഇനമായ വോളിബോൾ പരിശീലനത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു.
ചൊക്ലി രാമവിലാസം ഹയർ സക്കൻ്ററി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.എം. റീത്തയുടെ അദ്ധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീല കൻ കെ.ശിവദാസൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു. രാമവിലാസം ഹയർ ക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ എം.ഹരീന്ദ്രൻ, പി.ടി.എ പ്രസിഡൻ്റ് കെ.ടി.കെ പ്രദീപൻ, ടി ജയേഷ്, നവാസ് പരത്തിൻ്റെവിട തലശ്ശേരി സ്പോർട്സ് ഫൗണ്ടേഷൻ ചെയർമാൻ ബാലൻ മാസ്റ്റർ രാജേന്ദ്രൻ ചൊക്ലി എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ പ്രദീപ് കിനാത്തി സ്വാഗതവും, വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.പി. സജിത നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ കെ. ശിവദാസൻ മുഖ്യരക്ഷാധികാരി. പ്രസീദ് കുമാർ, കെ.ടി.കെ. പ്രദീപൻ, ആർ.രജ്ജു, പ്രശാന്തൻ.ടി, പ്രദീപ് കിനാത്തി, എൻ.പി. സജിത, നവാസ്. പി, പി.അബ്ദുൾ അസീസ്, എൻ.ടി. പവിത്രൻ. രക്ഷാധികാരികൾ എം. ഹരീന്ദ്രൻ മാസ്റ്റർ ചെയർമാൻ. ജയതിലകൻ മാസ്റ്റർ, പി.കെ. ദയാനന്ദൻ മാസ്റ്റർ, വൈസ് ചെയർമാൻ ഷിബിലാൽ മാസ്റ്റർ.
കൺവീനർ ടി. അതുൽ മാസ്റ്റർ, ഷാജിൽ എ.എസ്.ഐ, വിജേഷ് കെ. ടി. കെ, നിവേക് കെ.വി. ജോയിൻ്റ് കൺവീനർ രജീഷ് ദാമോദരൻ ട്രഷറർ മുപ്പത്തി അഞ്ചംഗ എക്സിക്യുട്ടിവ് കമ്മിറ്റി യെയും തിരഞ്ഞെടുത്തു. വോളീബോൾ പരിശീല ത്തിന് കോച്ചിനെ നിയമിക്കാനും കായിക താര ങ്ങളെ കേമ്പിൽ പ്രവേശിപ്പിക്കുന്നതിന് അപേക്ഷ സ്വീകരിക്കാനും സംഘാടക സമിതി യോഗം തീരുമാനിച്ചു.
At Chokli the volley noise will rise again ; As the organizing committee