പള്ളൂർ:(www.panoornews.in) ശ്രീനാരായണ ഗുരുദേവൻ്റെ 96-ാം മഹാ സമാധി ദിനം ശ്രീനാരായണമഠങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു. കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൽ ഭജന, ഗുരുപൂജ, സമൂഹസദ്യ, മഠം പ്രദക്ഷിണം, സമൂഹപ്രാർഥന എന്നിവയുണ്ടായി.
പ്രസിഡൻ്റ് കെ.കെ.സുബീഷ്, കെ.ടി. പ്രദീപൻ, എൻ.വി.സ്വാമിദാസൻ, എൻ.കെ.സുരേന്ദ്രൻ, കുഴിച്ചാലിൽ പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. അഴീക്കൽ ശ്രീനാരായണ മഠത്തിലും ഏടന്നൂർ ശ്രീനാരായണമഠത്തിലും ഗുരുപൂജ, സമൂഹ സദ്യ, മഹാസമാധി പൂജ എന്നിവയുണ്ടായി.
അഴീക്കൽ മഠത്തിൽ നടന്ന പരിപാടികൾക്ക് പ്രസിഡൻ്റ് കെ.സി.സുനിൽ, പി.പി.കലേഷ് കുമാർ, ഇ. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഏടന്നൂർ മഠത്തിൽ നടന്ന പരിപാടികൾക്ക് സി.പി. സുധീർ, ടി.എം.വിനോദൻ, എം.പ്രശാന്തൻ, ടി. രജിലേഷ് എന്നിവർ നേതൃത്വം നൽകി.
മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതിയിൽ ഗുരുപൂജ, ഭജന എന്നിവയുണ്ടായി.മഠം പ്രസിഡൻ്റ് ഉത്തമരാജ് മാഹി മുഖ്യ കാർമികത്വം വഹിച്ചു. സി.പി. രമേഷ് ബാബു, എം.രാമദാസ്, സി.എച്ച് അരവിന്ദൻ, വി.എം. പവിത്രൻ, എസ്.കെ. പവിത്രൻ, കളത്തിൽ സുശാന്ത് എന്നിവർ നേതൃത്വം നൽകി.
Gurudev's Mahasamadhi Day was observed in Pallur and Punnol regions