കണ്ണൂരിൽ ട്രെയിനിൽ പാസ്പോർട്ടുകൾ മറന്നു വച്ചു ; റെയിൽവേ പൊലീസിൻ്റെ ഇടപെടലിൽ കാഞ്ഞങ്ങാട്ടെ കുടുംബത്തിന് ലഭിച്ചത് ഫ്ലൈറ്റും, ഒപ്പം ജീവിതവും

കണ്ണൂരിൽ ട്രെയിനിൽ പാസ്പോർട്ടുകൾ മറന്നു വച്ചു ; റെയിൽവേ പൊലീസിൻ്റെ ഇടപെടലിൽ കാഞ്ഞങ്ങാട്ടെ കുടുംബത്തിന് ലഭിച്ചത് ഫ്ലൈറ്റും, ഒപ്പം ജീവിതവും
Sep 22, 2024 09:51 PM | By Rajina Sandeep

   (www.panoornews.in)കാഞ്ഞങ്ങാട് സ്വദേശിയാണ് ഫേസ് ബുക്കിൽ തൻ്റെ അനുഭവം പങ്കുവച്ചത്. കുറിപ്പ് ഇങ്ങനെ... ഇന്നലെയാണ് ഓണാവധിക്കുശേഷം ദോഹയിലേക്ക് മടങ്ങുന്നത് .. കൂടെ ദിവ്യയും കുഞ്ഞും ഉണ്ട്. സാധാരണപോലെ കണ്ണൂർ എയർപോർട്ടിൽ നിന്നും തന്നെയാണ് യാത്ര.

കാഞ്ഞങ്ങാടുനിന്നും കണ്ണൂരിലേക്ക് ട്രെയിനിൽ വന്ന് അവിടെനിന്നും എയർപോർട്ടിലേക്ക് തിരിക്കാറാണ് പതിവ്. ഇത്തവണയും അങ്ങനെതന്നെ.

ഇന്റർസിറ്റിക്ക് കയറി ഒരുമണിയോടെ കണ്ണൂരെത്തി. കണ്ണൂരിൽ നിന്നും എയർപോർട്ടിലേക്ക് ടാക്സി ബുക്ക് ചെയ്ത് യാത്ര തുടങ്ങി. യാത്ര തുടങ്ങി ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞപ്പോഴാണ് ഒരു ബാഗ് മിസ്സിംഗ് ആണ് എന്ന് തിരിച്ചറിയുന്നത്.


മൂന്നുപേരുടെയും പാസ്പോർട്ട്, വിസ കോപ്പി, ലാപ്ടോപ്പ് അടക്കം ഏറ്റവും വിലപ്പെട്ട ബാഗാണ് ട്രെയിനിൽ വെച്ച് മറന്നത് !! ഒരുനിമിഷത്തേക്ക് കണ്ണിൽ മൊത്തം ഇരുട്ടുകയറി മനസുമൊത്തം ശൂന്യമായിപ്പോയ, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ഉടനെ ടാക്സിയുടെ ഡ്രൈവർ പറഞ്ഞു, "തിരിച്ചുപോയി സ്റ്റേഷൻ മാസ്റ്ററോട് പറയാം, വണ്ടി തലശ്ശേരി എത്തിയിട്ടുണ്ടാകും, വടകരക്ക് എത്തുമ്പോഴേക്കും വിളിച്ച് വിവരം പറഞ്ഞു ബാഗ് ചെക്ക് ചെയ്യിക്കാം".. ഉടനെ തിരിച്ച് സ്റ്റേഷനിലേക്ക്. നിമിഷങ്ങൾ മണിക്കൂറുകൾ പോലെ അനുഭവപ്പെട്ട അവസ്ഥ. തിരിച്ച് സ്റ്റേഷനിലേക്ക് .. കുഞ്ഞിനേയും ദിവ്യയെയും ടാക്സിയിൽ തന്നെ ഇരുത്തി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് ലക്ഷ്യമാക്കി ഓട്ടം. അതിനിടയിൽ കേരള റെയിൽവേ പൊലീസിലെ രണ്ടുദ്യോഗസ്ഥരെ കണ്ടു.

അവരോടു കാര്യം പറഞ്ഞു. അവർ സ്റ്റേഷനിൽ തന്നെ തൊട്ടടുത്തുള്ള ഓഫിസിലേക്ക് ഡയറക്റ്റ് ചെയ്തു. നേരെ പോയി സ്റ്റേഷൻ ചുമതലയുള്ള SI (വിജേഷ് )യോട് കാര്യം പറഞ്ഞു. കൂടെ രാജേഷ് കാനായി എന്ന പോലീസ് ഓഫീസറും ഉണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ രണ്ടുപേരും ഉടനെ ആക്ട് ചെയ്തു. അതിനിടയിൽ സ്റ്റേഷനിലെ ടാക്സി ഡ്രൈവർ ആയൊരു നല്ല മനുഷ്യൻ (പേര് ഈ അങ്കലാപ്പിനിടയിൽ ചോദിയ്ക്കാൻ വിട്ടുപോയി ) അദ്ദേഹത്താൽ ആവുന്നവിധം നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ഉടനെ രാജേഷ് നമ്പറുകൾ തപ്പി കോ-ഓർഡിനേറ്റ് ചെയ്യാൻ നോക്കുന്നു. അപ്പോഴേക്കും വണ്ടി വടകരയിൽ നിന്നും പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംഗീത് എന്ന മറ്റൊരു പോലീസ് ഓഫീസറുടെ വരവ്. രാജേഷ് കാനായി TTE യെ ബന്ധപ്പെട്ട് മറന്നുവെച്ച ബാഗ് ലൊക്കേറ്റ് ചെയ്തപ്പോൾ സംഗീത് തന്റെ സകലവിധ പരിശ്രമവും നടത്തി ബാഗ് തിരികെ കണ്ണൂരിലേക്കെത്തിക്കാനുള്ള ശ്രമം നടത്തുന്നു.

മംഗള- ലക്ഷ്വദ്വീപ് വണ്ടിക്ക് തിരികെയയക്കാനാണ് ശ്രമം . ഇന്റർസിറ്റി കോഴിക്കോടെത്തുന്നത് 2.30 ന്.. മംഗള കോഴിക്കോടുനിന്ന് തിരിക്കുന്നത് 2.35 ന് !! സമയത്തിന് മറ്റെന്തിനേക്കാളും വിലയുള്ള അവസ്ഥ. സംഗീത് നേരെ കോഴിക്കോട് ബന്ധപ്പെട്ട് ബാഗ് എങ്ങനെയും എത്തിക്കാനുള്ള ഏർപ്പാടുണ്ടാക്കുന്നു ..

എങ്ങനെ എത്തിക്കും എന്നതായി അടുത്ത ടാസ്ക് .. കാരണം , ആ ബാഗിലുള്ളതൊക്കെ അത്രമേൽ വിലപ്പെട്ട വസ്തുക്കളാണ് ... അവിടെയും സംഗീത് സൊല്യൂഷൻ കണ്ടെത്തി ... അവരുടെ കൈയിൽ എല്ലാത്തിനും സൊല്യൂഷൻ ഉണ്ടായിരുന്നു ... നമ്മൾ അത്രമേൽ ആത്മാർത്ഥമായി എന്തെങ്കിലും ചെയ്യാനിറങ്ങിയാൽ എന്തിനും പരിഹാരമുണ്ടാകും എന്ന് അവർ കാട്ടിത്തന്നു..

ഇതിനിടയിൽ ഫ്ലൈറ്റ് മിസ്സാകും എന്ന ടെൻഷൻ മറുവശത്ത് .. അപ്പോഴും ആത്മവിശ്വാസം നൽകിയത് ഇതേ പോലീസുകാർ തന്നെയാണ്. സംഗീത് , രാജേഷ് , ഉമേശൻ, ലഗേഷ്, വിജേഷ്, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ, മട്ടന്നൂരുകാരനായ മറ്റൊരു പോലീസ് ഓഫീസർ ...... ഇവരോടൊക്കെയും അത്രമേൽ കടപ്പെട്ടിരിക്കുന്നു..

<3 നാലേ പതിനഞ്ചോടെ മംഗള കണ്ണൂരിലെത്തുന്നു. പോലീസുകാർ തന്നെ പോയി ബാഗ് കളക്ട് ചെയ്യുന്നു. ഒരു ഫോളോ അപ്പ് പോലും നടത്താതെ അവർ സ്വയം എല്ലാം ചെയ്തു.. ഒരുമിനുട്ടുപോലും കളയാതെ എന്നെ ഏൽപ്പിക്കുന്നു... നേരെ എയർ പോർട്ടിലേക്ക്. എയർപോർട്ടിൽ എത്തിയ ഉടനെ ഒരു കാൾ വരുന്നു..സംഗീത് ആണ് ... എയർപോർട്ടിൽ എത്തിയോ, എല്ലാം ഓക്കേ ആണോ എന്നറിയാൻ വിളിക്കുന്നതാണ്...

ഫ്ലൈറ്റ് കയറുന്നതിന് മുൻപും മെസേജയച്ചു .. ദോഹയിലെത്തിയും നന്ദി പറഞ്ഞു .. ഒരു നന്ദിവാക്കിൽ തീരുന്നതല്ല അവർ നൽകിയ ഉപകാരം ... അവരുടെ കടമയല്ലേ ഇതൊക്കെ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകും.. നന്ദി പറഞ്ഞപ്പോൾ ആ പോലീസുകാർ പറഞ്ഞതും അതാണ് .. ആയിരിക്കാം , പക്ഷെ ഇത്രമേൽ ആത്മാർഥമായി അവരത് ചെയ്തിട്ടുണ്ടെകിൽ കടമ എന്നതിനപ്പുറം മനുഷ്യത്വം, മാനവികത, സാഹോദര്യം, സ്നേഹം, ആത്മാർത്ഥത തുടങ്ങി എന്തെല്ലാമോ മാനുഷിക മൂല്യങ്ങൾ ആ മനുഷ്യർ മുറുകെപ്പിടിക്കുന്നുണ്ട് എന്നെനിക്കുറപ്പാണ്..

എന്തെങ്കിലും മുട്ടാപ്പോക്ക് പറഞ്ഞവർക്ക് വേണമെങ്കിൽ തട്ടിക്കളയാവുന്നതേയുള്ളൂ .. അവരത് ചെയ്യാതെ നൂറ്റൊന്നുശതമാനം ആത്മാർത്ഥതയോടെ കൂടെനിന്നു എന്നതാണ് കാര്യം .. ട്രാഫിക് സിനിമയിൽ പറഞ്ഞതുപോലെ അവരത് ചെയ്തില്ലെങ്കിൽ എന്നത്തേയും പോലെ മറ്റൊരുദിവസമായി ഇതും പോകുമായിരുന്നു .. പക്ഷെ ചങ്കുപറിച്ച് കൂടെനിന്ന അവർ എനിക്ക് തിരികെനൽകിയത് ജീവിതമാണ്.. മനുഷ്യൻ - ഹാ എത്ര മനോഹരമായ പദം ..!! സല്യൂട്ട് ഡിയർ ഓഫീസേഴ്സ് ..!!

Passports left behind in train in Kannur; With the intervention of the Railway Police, the Kanhangate family got a flight and a life

Next TV

Related Stories
ഗോവിന്ദൻ എടച്ചോളിയെ അനുസ്‌മരിച്ചു

Sep 22, 2024 07:45 PM

ഗോവിന്ദൻ എടച്ചോളിയെ അനുസ്‌മരിച്ചു

ഗോവിന്ദൻ എടച്ചോളിയെ അനുസ്‌മരിച്ചു...

Read More >>
ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

Sep 22, 2024 06:35 PM

ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം...

Read More >>
തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ സഹായം കിട്ടാതെ കിടന്നത് 4 മണിക്കൂർ ; ഒടുവിൽ  റെയിൽവെ പൊലീസിൻ്റെ  സഹായത്തോടെ പുതുജീവൻ

Sep 22, 2024 02:33 PM

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ സഹായം കിട്ടാതെ കിടന്നത് 4 മണിക്കൂർ ; ഒടുവിൽ റെയിൽവെ പൊലീസിൻ്റെ സഹായത്തോടെ പുതുജീവൻ

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ സഹായം കിട്ടാതെ കിടന്നത് 4 മണിക്കൂർ...

Read More >>
കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

Sep 22, 2024 11:12 AM

കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി

കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ...

Read More >>
ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊലീസ്

Sep 22, 2024 09:44 AM

ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന് പൊലീസ്

ലൈംഗിക അതിക്രമക്കേസില്‍ സിദ്ദീഖിനെതിരായ ശക്തമായ തെളിവുകളും, സാക്ഷിമൊഴികളും ലഭിച്ചെന്ന്...

Read More >>
Top Stories










Entertainment News