(www.panoornews.in) കവിയും, സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നേതാവുമായ ഗോവിന്ദൻ എടച്ചോളിയുടെ വേർപാട് അദ്ദേഹത്തെ അടുത്തറിയുന്നവരെ ഏറെ ഞെട്ടിച്ച ദാരുണ സംഭവമാണന്ന് ബാലസാഹിത്യകാരൻരാജു കാട്ടു പുനം.
കർമ്മകുശലത കൊണ്ടും സർഗ്ഗപ്രക്രിയ കൊണ്ടും ഇടപെടലുകൾ കൊണ്ടും സക്രിയ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ വേർപിരിയൽ നികത്താൻപറ്റാത്ത ശൂന്യതയാണ് സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
നാടിനും സാഹിത്വത്തിനും വേണ്ടി അദ്ദേഹം ചെയ്‌ത സേവനങ്ങളെ അനുസ്‌മരിച്ച് ആദരവ് അർപ്പിക്കുന്നതിനുവേണ്ടി കൈവേലിക്കൽ വാണീവിലാസം എൽ. പി സ്‌കൂളിൽ സർവകക്ഷി അനുസ്‌മരണയോഗത്തിൻ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ് അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർവി സുരേന്ദ്രൻ മാസ്റ്റർ, ഉദ്ഘാടനം ചെയ്തു.
ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ ധനഞ്ജയൻ,എഴുത്തുകൂട്ടം ജില്ലാ സെക്രട്ടറിവിനോദൻചുങ്കക്കാരൻ, ബി ഡിജെഎസ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് എം.കെ രാജീവൻ മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലംവൈസ് പ്രസിഡണ്ട്
ഇ.എം ബഷീർ ,ആർ ജെ ഡി കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ചന്ദ്രൻ മാസ്റ്റർ കോൺഗ്രസ് (ഐ) കൈവേലിക്കൽ ബൂത്ത് പ്രസിഡണ്ട്,എസ്എൻഡിപി പാനൂർയൂണിയൻ കൗൺസിലർ ടി പവിത്രൻ പി.വി മാധവൻ നമ്പ്യാർ ഇന്ത്യൻ ആൻി കാപ്ഷൻ മിഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി വാഴയിൽ ഭാസ്‌കരൻ തയ്യിൽ യൂസഫ് മാസ്റ്റർ കൈവേലിക്കൽ ശ്രീനാരായണമഠം വൈസ് പ്രസിഡണ്ട് കെ.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു
Remembered Govindan Edacholi