---
title: "മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ എ ;   പാനൂർ ബ്ലോക്ക് ഏകദിന സെമിനാർ സംഘടിപ്പിച്ചു."
english_title: "KP Mohanan MLA should transfer the experience of elders to the new generation; Kerala Senior Citizens Forum Pannoor Block organized a one-day seminar."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237074/kp-mohanan-mla-should-transfer-the-experience-of-elders-to-the-new-generation-kerala-senior-citizens-forum-pannoor-block-organized-a-one-day-seminar"
published_at: "2024-09-21T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee9b7a99e56_Untitled-5_copy.jpg"
keywords: []
---

# മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ എ ;   പാനൂർ ബ്ലോക്ക് ഏകദിന സെമിനാർ സംഘടിപ്പിച്ചു.

> **Lead Summary:** **പാനൂർ:** പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ഏകദിന പഠന ക്യാമ്പും, സർഗവേദി ഉദ്ഘാടനവും കെ.പി മോഹനൻ എം എൽ എ നിർവഹിച്ചു.

## Article Content

**പാനൂർ:** പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ഏകദിന പഠന ക്യാമ്പും, സർഗവേദി ഉദ്ഘാടനവും കെ.പി മോഹനൻ എം എൽ എ നിർവഹിച്ചു.

സൗകര്യങ്ങളും, തിരക്കുകളും കൂടും തോറും വയോജനങ്ങളെ അനാഥാലയങ്ങളിൽ കൊണ്ടുചെന്നാക്കുകയാണ് പലരും. വയോജനങ്ങളുടെ അനുഭവ സമ്പത്ത് പുതുതലമുറക്ക് വെളിച്ചമാകണമെന്നും എം എൽ എ പറഞ്ഞു. ബ്ലോക്ക് ചെയർമാൻ കെ. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ സി വി രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഭാസ്കരൻ, വിപി അനന്ദൻ എന്നിവർ സംസാരിച്ചു വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ മുൻ ജില്ലാ പ്രസിഡൻറ് എം പി ഭട്ടതിരിപ്പാടും, സിറ്റിസൺസ് ഫോറം, ചരിത്രവും ഭരണഘടനയും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി വിപി ചാത്തു മാസ്റ്ററും, വയോജനങ്ങൾക്കുള്ള നിയമസഹായവും, പുതിയ നിയമ വ്യവസ്ഥയും എന്ന വിഷയത്തിൽ റിട്ട എസ്.ഐ കെ. ശ്രീനിവാസനും ക്ലാസെടുത്തു.

ബ്ലോക്ക് കൺവീനർ സി അച്യുതൻ സ്വാഗതവും, വൈസ് ചെയർമാൻ ടി.പി വിജയൻ നന്ദിയും പറഞ്ഞു. സർഗ്ഗ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സർഗ്ഗവേദി ചെയർമാൻ മുകുന്ദൻ പുലരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് ചെയർമാൻ സി എച്ച് പത്മനാഭൻ നായർ, ജില്ലാ കമ്മിറ്റി അംഗം പി.വിമല എന്നിവർ സംസാരിച്ചു. ബ്ലോക്ക് സർഗ്ഗ വേദി കൺവീനർ ഡോ. കെ എം ചന്ദ്രൻ സ്വാഗതവും, ജോയിൻ്റ് കൺവീനർ പി പി അബൂബക്കർ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237074/kp-mohanan-mla-should-transfer-the-experience-of-elders-to-the-new-generation-kerala-senior-citizens-forum-pannoor-block-organized-a-one-day-seminar)