കൂത്തുപറമ്പ്:(www.panoornews.in) ബസ് ജീവനക്കാരുടെ മിന്നൽ പണിമുട ക്കിൽ കൂത്തുപറമ്പിൽ പൊതുജനം വലയുന്നു.. ഇന്നലെ കാലത്ത് ആരംഭിച്ച ബസ് പണിമുടക്ക് ഇന്നും തുടരുകയാണ്. വയനാട് നിന്ന് വരുന്ന സ്വകാര്യ ബസ്സുകളും, കെ എസ് ആർ ടി സി ബസ്സുകളും മാത്രമാണ് കണ്ണൂരിലേക്ക് ഓടുന്നത്.
കാലത്ത് സർക്കാർ ജീവനക്കാരും, തൊഴിലാളികളും, വിദ്യാർത്ഥികളുമുൾപ്പെടെ നൂറ് കണക്കിന് പേരാണ് ബസ്സ്റ്റാന്റിലും സ്‌റ്റോപ്പുകളിലും കൂടുങ്ങിയത്.
ഓടിയ ചില ബസ്സുകളിലാകട്ടെ തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടിയ നിലയിലായിരുന്നു യാത്രക്കാർ. മുൻകൂട്ടി അറിയിപ്പില്ലാതിരുന്നത് കാരണം പ്രഖ്യാപിത നാളുകളിലുണ്ടാകാറുള്ള ബദൽ വാഹനങ്ങളൊ ന്നും ഉണ്ടായിരുന്നില്ല. ബസ്സുകളിൽ വിദ്യാർത്ഥികളെ കയറ്റുന്ന പ്രശ്നവുമായി ബന്ധപ്പെട്ടാണ് തർക്കം.
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് കണ്ണൂർ റൂട്ടിലേക്കുള്ള സ്വകാര്യ ബസിൽ കുട്ടികളെ നേരത്തെ കയറ്റിയിരുത്തിയെ ന്നതിനാലാണ് ജീവനക്കാരുമാ യി തർക്കം ഉണ്ടായത്.
തുടർന്ന് ഉന്നത പോലീസ് സംഘം ബസ് സ്റ്റാന്റിലെത്തി ഇടപെടൽ നടത്തിയെങ്കിലും അപ്പോഴേക്കും സ്റ്റാന്റിലെത്തിയ ബസുകൾ ഓട്ടം നിർത്തി തിരിച്ച് പോയിത്തുടങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുത്തുപറമ്പ് സി.ഐ ഹരി ക്കുട്ടൻ സ്വകാര്യ ബസ് ജീവ നക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
The bus strike on the Koothuparamba - Kannur route continues for the second day