പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല ; കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങളാണെന്ന് മുഖ്യമന്ത്രി

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ല ; കേന്ദ്രത്തിന് നൽകിയ നിവേദനത്തിലെ വിവരങ്ങളാണെന്ന് മുഖ്യമന്ത്രി
Sep 16, 2024 08:21 PM | By Rajina Sandeep

(www.panoornews.in)  വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിതെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും കുറ്റപ്പെടുത്തി.

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ മെമ്മോറാണ്ടത്തിൽ വ്യക്‌തമാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും  പെരിപ്പിച്ചു കാട്ടിയെന്ന പ്രചാരണം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന  പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണിതെന്നും ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

ചൂരൽമല ദുരന്തവുമായി  ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് എസ്‍.ഡി.ആര്‍.എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല ഇതെന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയുടെ ഏകദേശ കണക്കാണെന്നാണ്. ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട്  തയ്യാറാക്കുന്ന നിവേദനമാണ്.

What is circulating is not the calculation of expenses in Wayanad; The Chief Minister said that the information in the petition given to the Center

Next TV

Related Stories
വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

Nov 29, 2024 07:58 PM

വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല...

Read More >>
ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം ;  പ്രതിയായ കണ്ണൂർ സ്വദേശി ആരവ് പിടിയിലായത് കർണാടകയിലെ ദേവനഹള്ളിയിൽ നിന്ന്

Nov 29, 2024 07:25 PM

ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം ; പ്രതിയായ കണ്ണൂർ സ്വദേശി ആരവ് പിടിയിലായത് കർണാടകയിലെ ദേവനഹള്ളിയിൽ നിന്ന്

ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ....

Read More >>
പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

Nov 29, 2024 06:45 PM

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി...

Read More >>
സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

Nov 29, 2024 04:11 PM

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ...

Read More >>
സ്വന്തമായി വാഹനത്തിന്  നമ്പർ ഇട്ട്   നാലുവർഷത്തോളം ഓടിയ  ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക്  യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

Nov 29, 2024 03:55 PM

സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് നാലുവർഷത്തോളം ഓടിയ ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക് യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

താൻ വാങ്ങിയ വാഹനത്തിന് രജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവർഷമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിച്ച്...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Nov 29, 2024 03:31 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
Top Stories










News Roundup