---
title: "കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ"
english_title: "Relative arrested for molesting physically challenged woman in Kelakam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236448/relative-arrested-for-molesting-physically-challenged-woman-in-kelakam"
published_at: "2024-09-18T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eae15e7011e_Untitled-2_copy.jpg"
keywords: []
---

# കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

> **Lead Summary:** കേളകം: ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. അടയ്ക്കാത്തോട് സ്വദേശി രാജീവിനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണനാളിൽ പെൺകുട്ടിയെ പ്രതി അയാൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

## Article Content

കേളകം: ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. അടയ്ക്കാത്തോട് സ്വദേശി രാജീവിനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണനാളിൽ പെൺകുട്ടിയെ പ്രതി അയാൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പിൽ രാജീവനാണ് (46) അറസ്റ്റിലായത് സംഭവ ശേഷം പ്രതി രാജീവൻ ഒളിവിൽ പോയിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കൂത്തുപറമ്പ് കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയിതു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236448/relative-arrested-for-molesting-physically-challenged-woman-in-kelakam)