---
title: "കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു"
english_title: "A second year graduate student died in a bike accident in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235925/a-second-year-graduate-student-died-in-a-bike-accident-in-kozhikode"
published_at: "2024-09-16T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7ee30a57ca_66e7e8edeb0e6_op.jpg"
keywords: []
---

# കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** ** **എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എസ് എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് 'സനാബില്‍' കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള ആണ് മരിച്ചത്.

## Article Content

** **എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എസ് എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് 'സനാബില്‍' കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള ആണ് മരിച്ചത്.

ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. റസല്‍ അബ്ദുല്ലക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ഹരിനാരായണന്‍ ചികിത്സയിലാണ്. റസലിന്റെ മാതാവ്: കുറുവച്ചാലില്‍ പ്രസീന(സെര്‍വി). സഹോദരി: നൈല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235925/a-second-year-graduate-student-died-in-a-bike-accident-in-kozhikode)