(www.panoornews.in) 11 കെ.വി. വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ച് ഭൂമിയിലൂടെയുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ ചേർത്തല കടക്കരപ്പള്ളിയിൽ ഒട്ടേറെപ്പേർക്കു വൈദ്യുതാഘാതമേറ്റു. കൈകൾക്കു പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രദേശത്തെ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കടക്കം നാശമുണ്ടായി. കടക്കരപ്പള്ളി ഒൻപതാം വാർഡ് ഒറ്റപ്പുന്ന കളത്തിപ്പറമ്പിൽ നദീറിൻ്റെ മകൻ ഇഷാന്റെ(ഒന്നര) ഇടതു കൈക്കാണ് പൊള്ളലേറ്റത്.
വീടിൻ്റെ ഇരുമ്പുഗ്രില്ലിൽ പിടിച്ചു നിൽക്കുമ്ബോഴാണ് പൊള്ളലേറ്റത്. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെയാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. സമീപവാസികൾക്കും ചെറിയതോതിൽ വൈദ്യുതാഘാതമേറ്റിരുന്നു.
11 KVExplosive current due to burst insulator in the line;The toddler was burned
