ബിജെപി സർക്കാറിന് ഒരവസരം കൂടി ലഭിച്ചാൽ രാഷ്ട്രം അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; കണ്ണൂർ പ്രസ് ക്ലബ് മീറ്റ് ദ ലീഡർ പരിപാടി സംഘടിപ്പിച്ചു

ബിജെപി സർക്കാറിന് ഒരവസരം കൂടി ലഭിച്ചാൽ രാഷ്ട്രം അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; കണ്ണൂർ പ്രസ് ക്ലബ് മീറ്റ് ദ ലീഡർ പരിപാടി സംഘടിപ്പിച്ചു
Apr 23, 2024 07:06 PM | By Rajina Sandeep

രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾ ഇത് പൂർണമായി ഉൾക്കൊണ്ടെന്നും, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഇനി ഒരു അവസരം കൂടി ലഭിച്ചാൽ രാഷ്ട്രത്തിന് അപകടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി വർഗീയ കാർഡ് ഇളക്കി കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി തന്നെയാണ് അതിന് നേതൃ ത്വം കൊടുക്കുന്നത്. രണ്ടാമൂഴത്തിൽ ആർഎസ്എസിന്റെ തീവ്ര അജണ്ടകൾ നടപ്പാക്കാനാണ് മോദി സർക്കാർ തയ്യാറായത്. കണ്ണൂർ ചേംബർഹാളിൽ പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരിക യാണ് സംഘപരിവാർ.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന ത്തിലുൾപ്പെടെ അതാണ് കണ്ടത്. ഒരു പ്രത്യേക മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രധാനമന്ത്രി പ്രചരണം നടത്തുകയാണ്. ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല. ഇത് ദൗർഭാഗ്യകരമായ അവസ്ഥയാണെ ന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ വിവാദ പരാമർശം തള്ളാതെ പിണറായി വിജയൻ. ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലി ന് വന്നിട്ടില്ല എന്നാണ് മനസ്സി ലാകുന്നത്.

പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ ജനപ്രതിനിധികളുടെ പ്രവർത്തന ത്തെ വിലയിരുത്താനുള്ള സമയമാണ് ഇത്. കേരളത്തിലെ യു ഡി എഫ് എം.പിമാർ പാർലിമെന്റിൽ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് കാണിച്ചത്. കഴിഞ്ഞ 5 വർഷ ക്കാലം കേരളത്തിന്റെ ശബ്ദം പാർലിമെന്റിൽ വേണ്ടരീതിയിൽ ഉയർന്നില്ല.

സംസ്ഥാനത്തിന് നേരെ കേന്ദ്രം സ്വീകരിച്ച അവഗണനക്കെതിരെ യു.ഡി.എഫ് എം.പിമാർ ഒരെതിർപ്പും രേഖപ്പെടുത്തിയില്ല. ബിജെപി സർക്കാരിനെ ന്യായീകരിക്കാനും കേരളത്തെ കുറ്റപ്പെടുത്താനുമാണ് ഇവർ ശ്രമിച്ചത്. കേരളത്തിന് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ഒരിക്കലും ഉൾക്കൊള്ളാനാവില്ല. കേരള വിരുദ്ധസമീപനം സ്വീകരിച്ചവരോട് കടുത്ത അമർഷമാണ് 20 മണ്ഡലങ്ങളിലും എൽഡിഎഫിന് അനുകൂലമായ തരംഗം ഉളവാക്കിയതെ ന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്ക് നല്ല മാറ്റം വന്നിരിക്കുന്നു എന്ന് കോൺഗ്രസുകാർ തന്നെ പറ യുകയാണ്. പൗരത്വ വിഷയ ത്തിൽ ആർ.എസ്.എസ് അജണ്ടയെ കോൺഗ്രസ് എതിർ ക്കാതിരുന്നത് വലിയ കുളിർമയാണ് ബി.ജെ.പിക്ക് ഉണ്ടാക്കിയത്.

കേരളത്തിൽ വ്യത്യസ്‌തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. രാഹുൽഗാന്ധി വിമർശിക്കപ്പെ ടുന്നത് ഈ പശ്ചാത്തലത്തി ലാണ്. കോൺഗ്രസിന്റെ നില പാടുകളാണ് ബിജെപിക്ക് സന്തോഷം പകരുന്നത്. ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളയുന്ന സമയ ത്തും കോൺഗ്രസ് ഈ സമീപനമാണ് സ്വീകരിച്ചത്.

സംഭവിക്കാൻ പാടില്ലാത്തതാണ് സൂററ്റിൽ സംഭവിച്ചത്. ബിജെ പി ഏത് കളിയും കളിക്കാൻ തയ്യാറാവുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സംരക്ഷണത്തെ ക്കുറിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞത് സംബന്ധിച്ച ചോദ്യ ത്തിന് കുഞ്ഞാലിക്കുട്ടിയുടേത് അബദ്ധ പ്രസ്‌താവനയാ ണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ന്യൂനപക്ഷ സംരക്ഷണ വിഷയത്തിൽ ഇടതിന്റെ സാന്നിദ്ധ്യം എക്കാലത്തും ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി ജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വിജേഷ് സ്വാഗതവും, സബീന പത്മൻ നന്ദിയും പറഞ്ഞു.

Chief Minister Pinarayi Vijayan said that if the BJP government gets one more chance, the nation will be in danger.Kannur Press Club organized meet the leader event

Next TV

Related Stories
പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

May 3, 2024 09:12 PM

പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വാളുകൾ പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ...

Read More >>
സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

May 3, 2024 06:15 PM

സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:55 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

May 3, 2024 12:13 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

May 3, 2024 11:28 AM

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

കൊച്ചി കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം...

Read More >>
Top Stories