---
title: "കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകരയിലെ  രണ്ടര വയസുകാരൻ  മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും"
english_title: "The body of two-and-a-half-year-old boy Muhammad Hiashin of Vadakara, who died after being hit by a lorry behind a parked car at Palakulam, Koyalandy, will be cremated today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202721/the-body-of-two-and-a-half-year-old-boy-muhammad-hiashin-of-vadakara-who-died-after-being-hit-by-a-lorry-behind-a-parked-car-at-palakulam-koyalandy-will-be-cremated-today"
published_at: "2024-05-03T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663467a0d8ad3_Untitled-2_copy.jpg"
keywords: []
---

# കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകരയിലെ  രണ്ടര വയസുകാരൻ  മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

> **Lead Summary:** വടകര: പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകര ചോറോട് സ്വദേശികളായ റഷീദിൻ്റെയും സബീലയുടേയും മകൻ മുഹമ്മദ് ഹിയാഷി (രണ്ടര) ൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

## Article Content

വടകര: പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകര ചോറോട് സ്വദേശികളായ റഷീദിൻ്റെയും സബീലയുടേയും മകൻ മുഹമ്മദ് ഹിയാഷി (രണ്ടര) ൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

ഗൾഫിലുള്ള മുഹമ്മദ് ഹിയാഷിൻ്റെ ഉപ്പ റഷീദ് ഇന്ന് രാവിലെ നാട്ടിലെത്തും. ചോറോട് നിന്ന് അരങ്ങാടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ പാലക്കുളത്ത് വെച്ച് അപ്രതീക്ഷിതമായി ഉണ്ടായ അപകടം കുടുംബത്തെയാകെ ദുഃഖത്തിലാക്കായിരിക്കുകയാണ്. കാറിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് പാലക്കുളത്ത് റോഡരികിലേക്ക് മാറ്റിയിട്ട് ബന്ധുവിനെ വിളിച്ചുവരുത്തി ടയർ പഞ്ചറടക്കുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ലോറി കാറിൻ്റെ പുറകിലിടിച്ചത്.

മുഹമ്മദ് ഹിയാഷിൻ്റെ ദേഹത്തുകൂടി ലോറി കയറിയറങ്ങിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ലോറി ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവർ ചികിത്സയിലാണ്. സിഷൻ, ഹൈസ എന്നിവരാണ് മുഹമ്മദ് ഹിയാഷിൻ്റെ സഹോദരങ്ങൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202721/the-body-of-two-and-a-half-year-old-boy-muhammad-hiashin-of-vadakara-who-died-after-being-hit-by-a-lorry-behind-a-parked-car-at-palakulam-koyalandy-will-be-cremated-today)