---
title: "പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി"
english_title: "4 swords hide in pipe in Panur;BJP has demanded a comprehensive investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202899/4-swords-hide-in-pipe-in-panurbjp-has-demanded-a-comprehensive-investigation"
published_at: "2024-05-03T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663505fcb510a_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ പിടികൂടി. വൈദ്യർ പീടികയിലെ വലിയ പറമ്പത്ത് മുസ്തഫയുടെ വീട്ടു പറമ്പിൽ നിന്നുമാണ് വാളുകൾ പിടികൂടിയത്.

## Article Content

**പാനൂർ : **പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ പിടികൂടി. വൈദ്യർ പീടികയിലെ വലിയ പറമ്പത്ത് മുസ്തഫയുടെ വീട്ടു പറമ്പിൽ നിന്നുമാണ് വാളുകൾ പിടികൂടിയത്.

വീട്ടുപറമ്പിൽ ഇരുഭാഗവും അടച്ച പ്ലാസ്റ്റിക്ക് പൈപ്പ് വീട്ടുപറമ്പിൽ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീട്ടുകാരൻ തന്നെ പാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നത്രെ.

സ്ഥലത്തെത്തിയ എസ്ഐ ഷറഫുദ്ധീൻ്റെ നേതൃത്വത്തലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പൈപ്പിനുള്ളിൽ വാളുകൾ കണ്ടെത്തിയത്. വാളുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നഗരസഭാ കൗൺസിലർ എം. രത്നാകരൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202899/4-swords-hide-in-pipe-in-panurbjp-has-demanded-a-comprehensive-investigation)