---
title: "പേരാമ്പ്രയിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി"
english_title: "Student assaulted and sexually assaulted in Perampra;The court sentenced the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200386/student-assaulted-and-sexually-assaulted-in-peramprathe-court-sentenced-the-accused"
published_at: "2024-04-22T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66263a97447ef_download.jpg"
keywords: []
---

# പേരാമ്പ്രയിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **പേരാമ്പ്ര: **സ്കൂ‌ളിൽ പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് നാലുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.

## Article Content

**പേരാമ്പ്ര: **സ്കൂ‌ളിൽ പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് നാലുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എം സുഹൈബ് ആണ് ശിക്ഷ വിധിച്ചത്.

2023 ജൂൺ 23ന് പേരാമ്പ്ര ചാനിയം കടവ് റോഡിലെ ബസ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന അതിജീവിതയെ അതുവഴി വന്ന സ്വിഫ്റ്റ് കാർ ഓടിച്ച പ്രതി വണ്ടി നിർത്തി കൈക്ക് കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കേസിലെ പ്രതിയായ കൂത്താളി സ്വദേശി പാറേമ്മൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (27 )നെയാണ് കോടതി ശിക്ഷിച്ചത്. പേരാമ്പ്ര പോലീസ് ചാർജ് ചെയ്ത കേസ് സബ് ഇൻസ്പെക്‌ടർ ജിതിൻവാസ്.

കെ. എ. എസ്. ഐ ശ്രീജ.സി.എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഒമ്പത് സാക്ഷികളെ വിസ്മരിക്കുകയും പതിനഞ്ച് രേഖകൾ മാർക്ക് ചെയ്യുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.സിവിൽ പോലീസ് ഓഫീസർ പി. എം ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200386/student-assaulted-and-sexually-assaulted-in-peramprathe-court-sentenced-the-accused)