ന്യൂനപക്ഷങ്ങൾ യുഡിഎഫിന് കീഴിൽ ഒന്നാം ക്ലാസ്സ് പൗരന്മാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ; പുല്ലൂക്കരയിലെ മൻസൂറിൻ്റെ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു.

ന്യൂനപക്ഷങ്ങൾ യുഡിഎഫിന് കീഴിൽ ഒന്നാം ക്ലാസ്സ് പൗരന്മാരാണെന്ന്  പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ; പുല്ലൂക്കരയിലെ മൻസൂറിൻ്റെ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു.
Apr 22, 2024 02:08 PM | By Rajina Sandeep

പുല്ലൂക്കര:(www.panoornews.in)  ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു ഡിഎഫിൻ്റെ കീഴിൽ എന്നും ഒന്നാം ക്ലാസ്സ് പൗരന്മാരായിരുന്നുവെന്നും രാജ്യത്ത് മാറ്റം കൊണ്ടുവരാൻ കോൺഗ്രസ്സ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ സാധ്യമാവുകയുള്ളുവെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കാതെ എല്ലാ വിഭാഗം ജനങ്ങളേയും ഐക്യത്തോടെ കൊണ്ടു പോകുമെന്നും അത് രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.

രാജ്യത്തിൻ്റെ മാറ്റത്തിന് സി പി എമ്മിന് ഒരു പങ്കും വഹിക്കാൻ സാധ്യമല്ല. കേരളത്തിലെ ഇട്ടാ വട്ടത്തിൽ മാത്രമുള്ള പാർട്ടിക്ക് കേരളത്തിൻ്റെ പുറത്ത് ഒരു സീറ്റുകിട്ടാൻ കോൺഗ്രസ്സിൻ്റെയും ഡിഎംകെ യുടെയും പിന്തുണ ആവശ്യമാണെന്നും കേരളത്തിലെ സർവ്വ മേഖലയേയും തകർത്ത ഇടത് ഭരണത്തിനെതിരെയുള്ള വിലയിരുത്തൽ കൂടിയായിരിക്കും ലോകസഭ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സി പി എമ്മുകാരാൽ കൊലചെയ്യപ്പെട്ട പുല്ലൂക്കര മുക്കിൽ പീടികയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ മൂന്നാം രക്തസാക്ഷിത്വത്തിൻ്റെ ഭാഗമായുള്ള അനുസ്മരണവും, കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൻസൂറും ഷുക്കൂറും അസ്ലമും ഉൾപ്പടെ നിരപരാധികളായ എണ്ണമറ്റ യുവാകളെ അകാരണമായി അറുകൊല ചെയ്ത സി പി എമ്മിൻ്റെ ന്യൂനപക്ഷ പ്രേമം കപടമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

യു ഡി എഫ് മണ്ഡലം ചെയർമാൻ പി പി എ സലാം അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പൊട്ടങ്കണ്ടി അബ്ദുല്ല, പാറക്കൽ അബ്ദുല്ല, എ ഐ സി സി അംഗം ഡോ ഹരിപ്രിയ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ ഷിബു മീരാൻ, മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഅദുല്ല, നഗര സഭ ചെയർമാൻ വി നാസർ മാസ്റ്റർ, വി. സുരേന്ദ്രൻ മാസ്റ്റർ, സി കെ മുഹമ്മദലി, സി കെ നജാഫ്, മഹമൂദ് കടവത്തൂർ, എം പി മുഹമ്മദലി, കെ പി സാജു, ടി പി മുസ്തഫ, സന്തോഷ് കണ്ണം വെള്ളി, റിജിൽ മാക്കുറ്റി, പി കെ ഷാഹുൽ ഹമീദ്, ഡോ എൻ എ മുഹമ്മദ് റഫീഖ്, കെ രമേഷൻ മാസ്റ്റർ, ടി മഹറൂഫ്, എം സി അൻവർ, മത്തത്ത് അബ്ബാസ് ഹാജി, എൻ പി മുനീർ, ഇ എ നാസർ, നൗഷാദ് അണിയാരം, സെക്കീന തെക്കയിൽ, വി കെ തങ്കമണി, സാജിദ ഇസ്ഹാഖ് സംസാരിച്ചു.

PK Kunhalikutty MLA that minorities are first class citizens under UDF;Martyrdom anniversary of Mansoor of Pullukkara was observed.

Next TV

Related Stories
പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

May 3, 2024 09:12 PM

പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വാളുകൾ പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ...

Read More >>
സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

May 3, 2024 06:15 PM

സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:55 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

May 3, 2024 12:13 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
Top Stories