---
title: "സി പി എമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചു ; സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്"
english_title: "A voice message was circulated on social media against CPM;Case against Champate Muslim League leader on complaint of CPM Champate local secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202951/a-voice-message-was-circulated-on-social-media-against-cpmcase-against-champate-muslim-league-leader-on-complaint-of-cpm-champate-local-secretary"
published_at: "2024-05-04T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6635acc7c6d93_download_(1).jpg"
keywords: []
---

# സി പി എമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചു ; സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

> **Lead Summary:** ***പാനൂർ: *** സി.പി.എമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്ത‌ഫക്കെതിരെയാണ് കേസ്.

## Article Content

***പാനൂർ: *** സി.പി.എമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്ത‌ഫക്കെതിരെയാണ് കേസ്.

സി.പി.എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ മാസ്റ്ററുടെ പരാതിയിൻമേലാണ് പോലീസ് കേസെടുത്തത്. ആർ.എസ്.എസി നെക്കാൾ വർഗീയതയുള്ള പാർട്ടിയാണ് സി.പി.എം എന്ന തരത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദേശത്തോടെ വാട്‌സ്ആപ്പിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202951/a-voice-message-was-circulated-on-social-media-against-cpmcase-against-champate-muslim-league-leader-on-complaint-of-cpm-champate-local-secretary)