---
title: "വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ കതിരൂർ സ്വദേശികൾ റിമാൻറിൽ"
english_title: "Attempt to kill housewife by bombing;The arrested natives of Katirur are in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199965/attempt-to-kill-housewife-by-bombingthe-arrested-natives-of-katirur-are-in-remand"
published_at: "2024-04-20T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66237207d16a1_Untitled-7_copy.jpg"
keywords: []
---

# വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; അറസ്റ്റിലായ കതിരൂർ സ്വദേശികൾ റിമാൻറിൽ

> **Lead Summary:** വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി വടകര സി.ഐ: ടി.പി.സുമേഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കതിരൂർ പൊന്ന്യം പുലരി വായന ശാലക്ക് സമീപം പാറപ്പുറത്ത് നാരോൻ ഹൗസിൽ കെ.പി. ഷംജിത്ത് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പന്തക്കലിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

## Article Content

വീട്ടമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി വടകര സി.ഐ: ടി.പി.സുമേഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കതിരൂർ പൊന്ന്യം പുലരി വായന ശാലക്ക് സമീപം പാറപ്പുറത്ത് നാരോൻ ഹൗസിൽ കെ.പി. ഷംജിത്ത് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പന്തക്കലിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

കേസിലെ ഒന്നാംപ്രതി കതിരൂർ പൊന്ന്യം തെക്കെ തയ്യിൽ ഹൗസിൽ എം.കെ. റംഷാദിനെ (29) മൂന്ന് ദിവസം മുമ്പ് തലശേരിയിൽ വച്ച് പിടി കൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചനയെ ത്തുടർന്ന് അന്വേഷണം ഊർജിതമാക്കിയതിന് പിറകെയാണ് ഷംജിത്തും പിടിയിലായത്. റംഷാദിന്റെ മുൻ ഭാര്യയുടെ അമ്മയെയാണ് ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചത്.

ഇവരുടെ മകൾ റംഷാദിനെ പ്രണയിച്ച് വിവാഹം കഴി ച്ചിരുന്നു. പിന്നീട് യുവതി ഇയാളെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ വിരോധത്തിന് ഷംജിത്തിൻ്റെ സഹായത്തോടെ ബോംബെറിയുകയായിരുന്നു. കൃത്യം നടത്താൻ ഇവർ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീനിയർ സി.പി.ഒ മാരായ ഗണേശൻ, റിനീഷ് കൃഷ്ണ, രാജേഷ്, സി.പി.ഒമാരായ വിജേഷ്, ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199965/attempt-to-kill-housewife-by-bombingthe-arrested-natives-of-katirur-are-in-remand)