നാദാപുരം:(www.panoornews.in) യു.എ.ഇയിലെ പ്രമുഖ ബിസിനസ് ശ്യംഖലയായ കെ.പി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ്-യുടെ ഇന്ത്യയിലെ ആദ്യ ബ്രാഞ്ച് നാദാപുരം കെ പി സ്ക്വയറിൽ പ്രവര്‍ത്തനമാരംഭിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലകളിലെ പ്രമുഖരും പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മുഹമ്മദലി അധ്യക്ഷനായി.
സ്വാമി ആത്മദാസ് യമി, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി, പാറക്കൽ അബ്ദുല്ല, സി.കെ സുബൈർ, ആർ വി കുട്ടിഹസൻ ദാരിമി, മുസ്തഫ ഹുദവി ആക്കോട്, ബംഗളത്ത് മുഹമ്മദ്, എൻ കെ മൂസ മാസ്റ്റർ, എ ആമിന ടീച്ചർ, പി ഷാഹിന, ഇബ്രാഹിം എളേറ്റിൽ, ഇബ്രാഹിം മുറിച്ചാണ്ടി, സൂപ്പി പാതിരിപ്പറ്റ,



ടി കെ അബ്ബാസ്, തുടങ്ങിയവർ പങ്കെടുത്തു.ദുബൈയിലെ ജനങ്ങൾ അവരുടെ ഇഷ്ടപ്പെട്ട ചായ് സ്പോട്ടായി സ്നേഹത്തോടെ സ്വീകരിച്ചതാണ്
കെ പി ചായയുടെ വളർച്ചക്ക് പിന്നിലെ പ്രധാന രഹസ്യമെന്നും ജനങ്ങളേറ്റെടുത്ത ഒരു സംരംഭം ജന്മനാട്ടിൽ തുടങ്ങുന്നതിൽ അഭിമാനമുണ്ടെന്നും
കെ പി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. കറക് ചായ്, സ്പെഷ്യൽ ഗ്രിൽ ആൻഡ് സാൻഡ്‌വിച്ച്, ബർഗർ, പാസ്ത ഉൾപ്പെടെ ഓതൻ്റിക് അറബിക്, കോണ്ടിനെൻ്റൽ വിഭവങ്ങളും അതിലുപരി ഗോൾഡൺ ചായയും നമ്മുടെ നാട്ടിലും ലഭ്യമാക്കാൻ സാധിക്കുന്നു എന്നതാണ് കെ പി ചായ് യുടെ പ്രത്യേകത. മീറ്റിംഗുകൾ, ബർത്ത്ഡേ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ തുടങ്ങിയവയ്ക്കായി സജ്ജീകരിച്ച കെ.പിസ് പാർട്ടി ഹാളും ഇവിടെ ലഭ്യമാണ്.
ബിസിനസിനോടൊപ്പം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കെ പി ഗ്രൂപ്പ് മുൻ തൂക്കം നൽകുന്നുണ്ട്. 20 വർഷ ത്തോളമായി യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ പി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 11 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ 7 റെസ്‌റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), റിയൽ എസ്റ്റേറ്റ് എന്നീ രംഗത്തും സാന്നിധ്യമുണ്ട്.
KP Chai now in India: Thirtieth outlet starts operations in Nadapuram.
