ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത ; സംസ്ഥാനങ്ങൾ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത ;  സംസ്ഥാനങ്ങൾ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര നിർദ്ദേശം
May 5, 2025 07:39 PM | By Rajina Sandeep

ഇന്ത്യ - പാകിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനുമാണ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനാണ് പ്രധാന നിർദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർക്ക് പരിശീലനം നൽകണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ അപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ സംസ്ഥാന തലത്തിൽ നവീകരിക്കുകയും അതിന്മേൽ പൊതുജനങ്ങൾക്ക് പ്രായോഗിക പരിശീലനം ഉൾപ്പെടെ നൽകാനും നിർദേശത്തിൽ പറയുന്നു.

India-Pakistan conflict likely; Centre asks states to install air raid warning sirens

Next TV

Related Stories
സമൂഹ്യ മാധ്യമങ്ങളിൽ തട്ടിപ്പോട് തട്ടിപ്പ് ; ചൊക്ലി സ്വദേശിക്ക് 1,46,408 ഉം, കൂത്ത്പറമ്പ് സ്വദേശിക്ക് 95,157 രൂപയും നഷ്ടമായി

May 5, 2025 09:39 PM

സമൂഹ്യ മാധ്യമങ്ങളിൽ തട്ടിപ്പോട് തട്ടിപ്പ് ; ചൊക്ലി സ്വദേശിക്ക് 1,46,408 ഉം, കൂത്ത്പറമ്പ് സ്വദേശിക്ക് 95,157 രൂപയും നഷ്ടമായി

സമൂഹ്യ മാധ്യമങ്ങളിൽ തട്ടിപ്പോട് തട്ടിപ്പ് ; ചൊക്ലി സ്വദേശിക്ക് 1,46,408 ഉം, കൂത്ത്പറമ്പ് സ്വദേശിക്ക് 95,157 രൂപയും...

Read More >>
പരിയാരത്ത്  ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

May 5, 2025 09:01 PM

പരിയാരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

പരിയാരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍...

Read More >>
കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ;  ഒരാൾ അറസ്റ്റിൽ

May 5, 2025 07:09 PM

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ...

Read More >>
പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു ;  കണ്ണൂർ സ്വദേശി കഞ്ചാവുമായി പിടിയിൽ

May 5, 2025 05:25 PM

പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശി കഞ്ചാവുമായി പിടിയിൽ

പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശി കഞ്ചാവുമായി...

Read More >>
Top Stories

GCC News