കണ്ണൂർ:മാസപടി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.



കണ്ണൂർ കലക്ടറേറ്റിന് സമീപം നടന്ന രാപ്പകൽ സമര വേദിയിൽ നിന്നാണ് നേതാക്കളും പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലവുമായി പ്രകടനം നടത്തി കാൽടെക്സ് കെഎസ്ആർടിസിക്ക് സമീപം കോലം കത്തിച്ചത്.ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ,മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, മേയർ മുസ്ലിഹ് മഠത്തിൽ എഐസിസി വക്താവ് ഷമാമുഹമ്മദ് , നേതാക്കളായ കെ പി താഹിർ , ബി കെ അ ഹമദ്,വി..വി.പുരുഷോത്തമൻ,കെ പ്രമോദ്,സി സമീർ, എൻ.എ. ഗഫൂർ, സി.വി. ഗോപിനാഥ്, ഷമീമ ടീച്ചർ,അസ്ലം പാറേത്ത് , ഉഷ, കലിക്കോടൻ രാഗേഷ്,മനോജ് കൂവേരി നേതൃത്വം നൽകി.
Chief Minister resigns after Masapadi: Effigy of Chief Minister burnt in Kannur
