---
title: "ഓൺ ലൈൻ ട്രേഡിംഗ് തട്ടിപ്പ് ; കൂത്ത്പറമ്പ് സ്വദേശിയുടെ 35 ലക്ഷം രൂപ കവർന്നു"
english_title: "Online Trading Fraud; 35 lakhs stolen from a native of Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238828/online-trading-fraud-35-lakhs-stolen-from-a-native-of-koothparam"
published_at: "2024-09-29T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8f1da28f55_shutterstock_1155674893-min-1200x800-1.jpg"
keywords: []
---

# ഓൺ ലൈൻ ട്രേഡിംഗ് തട്ടിപ്പ് ; കൂത്ത്പറമ്പ് സ്വദേശിയുടെ 35 ലക്ഷം രൂപ കവർന്നു

> **Lead Summary:** **കൂത്ത്പറമ്പ്: ** ഓൺലൈൻ ട്രേഡിങ്ങ് ഇടപാടിൽ പണം നിക്ഷേപിച്ച കൂത്തുപറമ്പ് സ്വദേശിയുടെ 35 ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കി. പൂക്കോട് സ്വദേശി അഭിനവ് ബാബുവിന്റെ 34,5900 രൂപയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

## Article Content

**കൂത്ത്പറമ്പ്: ** ഓൺലൈൻ ട്രേഡിങ്ങ് ഇടപാടിൽ പണം നിക്ഷേപിച്ച കൂത്തുപറമ്പ് സ്വദേശിയുടെ 35 ലക്ഷത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കി. പൂക്കോട് സ്വദേശി അഭിനവ് ബാബുവിന്റെ 34,5900 രൂപയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

വാട്‌സ്ആപ്പിൽ കണ്ട പരസ്യത്തിൽ ബന്ധപ്പെട്ടപ്പോൾ തട്ടിപ്പുകാർ ഗ്ലോബൽ ട്രേഡിങ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിൻ്റെ ലിങ്ക് അയച്ചുകൊടുക്കുകയായി രുന്നു. ഈ ലിങ്കിൽ കയറിയതോടെ നിക്ഷേപത്തിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്‌ത് വിശ്വസിച്ച് പണമയക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അഭിനവിൻ്റെ പരാതിയിൽ കൂത്തുപറമ്പ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238828/online-trading-fraud-35-lakhs-stolen-from-a-native-of-koothparam)