---
title: "ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന്  ദാരുണാന്ത്യം"
english_title: "While swinging, the concrete floor collapsed and the baby met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236860/while-swinging-the-concrete-floor-collapsed-and-the-baby-met-a-tragic-end"
published_at: "2024-09-20T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed7601562c9_66ed5b6d848d7_death.jpg"
keywords: []
---

# ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന്  ദാരുണാന്ത്യം

> **Lead Summary:** ** **ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം .

## Article Content

** **ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം .

നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീഴുകയായിരുന്നു.

കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുതൂണിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിനിടെയാണ് കോണ്‍ക്രീറ്റ് ഇടിഞ്ഞ് അപകടമുണ്ടായത്. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236860/while-swinging-the-concrete-floor-collapsed-and-the-baby-met-a-tragic-end)