സബ് ജില്ല ശാസ്ത്രമേളകൾ നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ വകുപ്പ്

സബ് ജില്ല ശാസ്ത്രമേളകൾ  നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണവുമായി വിദ്യാഭ്യാസ വകുപ്പ്
Sep 20, 2024 12:18 PM | By Rajina Sandeep

(www.panoornews.in)  സബ് ജില്ലാ ശാസ്ത മേളകൾ അടുത്ത മാസം 15 മുതൽ നടക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്ക്കരണം വിദ്യാർത്ഥികളെയും, അധ്യാപകരെയും ഒരു പോലെ വെട്ടിലാക്കി.

സ്കൂൾ തല മത്സരം കഴിഞ്ഞ് കുട്ടികൾ പരിശീലനം തുടങ്ങിയപ്പോഴാണ് പുതുക്കിയ മാന്വലിൻ്റെ സമയം തെറ്റിയ വരവ്. രക്ഷിതാക്കളും അധ്യാപകരുമാവട്ടെ കുട്ടികൾക്ക് അവധി ദിവസങ്ങളിലടക്കം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി

വരുമ്പോഴാണ് പല വ്യക്തിഗത ഇനങ്ങൾ ഒഴിവാക്കിയും, പുതിയവ കൂട്ടിച്ചേർത്തും പുതുക്കിയ മാന്വൽ പുറത്തിറക്കിയത്. മാന്വൽ പ്രകാരം പരമ്പരാഗതമായി നടന്നു വരുന്ന ചന്ദനത്തിരി, ചോക്ക്, പനയോല നിർമ്മാണങ്ങൾ ഒഴിവാക്കി പുതിയവ കൂട്ടിച്ചേർത്തിട്ടുണ്ട്.

എൽപി യുപി വിഭാഗങ്ങളിൽ 3 ഇനങ്ങൾ വീതം ഒഴിവാക്കുകയും, കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്ക്കൂൾ, ഹയർ സെക്കൻ റി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ 7 ഇനങ്ങൾ ഒഴിവാക്കി 8 ഇനങ്ങൾ കൂട്ടിച്ചേർത്തു. യു.പി വിഭാഗത്തിൽ പനയോലകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, വോളിവോൾ / ബാഡ്‌മിൻ്റൺ നെറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം

എന്നി പരമ്പരാഗത മത്സര ഇനങ്ങൾ ഒഴിവാക്കിയപ്പോൾ ഒറിഗാമി, പോട്ടറി പെയിൻ്റിംഗ്, പോസ്റ്റർ ഡിസൈൻ എന്നിവ കൂട്ടിച്ചേർത്തു. ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ നിന്നും ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരീസ്, പനയോല, തഴയോല, കുട നിർമ്മാണം, വോളിബോൾ നെറ്റ്, ചോക്ക് നിർമ്മാണം എന്നിവ ഒഴിവാക്കിയപ്പോൾ വിവിധ തരം ക്യാരിബാഗുകളുടെ നിർമ്മാണം, ഫൈബർ ഫാബ്രിക്കേഷൻ,

നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന രൂപ ചിത്രണം, പോസ്റ്റർ ഡിസൈനിംഗ്, പോട്ടറി പെയിൻ്റിംഗ്, കവുങ്ങിൻ പോള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവ പുതുതായി കൂട്ടി ചേർത്തു.

സബ് ജില്ലാ ശാസ്ത്രമേള ദിവസങ്ങൾക്കകം നടക്കാനിരിക്കെ പുതിയ ഇനം ഇനി പഠിച്ച് എടുക്കാനുളള സമയക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും ഏറെയാണ്. ഇത് കൂടാതെ പുതുക്കിയ ഇനങ്ങളുടെ മാനദണ്ഡങ്ങളെ കുറിച്ച് ഇനിയും ഒരു പാട് വ്യക്ത വരുത്തേണ്ടതുമുണ്ട്. തങ്ങൾ ഇനിയെന്തു ചെയ്യുമെന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും. മാന്വൽ ഈ വർഷം തന്നെ നടപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശാഠ്യം പിടിച്ചാൽ പല കുട്ടികൾക്കും ഈ വർഷം ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ പറ്റാത്ത സ്ഥിതിയാകും.

മാത്രമല്ല ഒഴിവാക്കപ്പെട്ട ഇനങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുത്ത എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിനെയും ഇത് സാരമായി ബാധിക്കും. പുതുക്കിയ ശാസ്ത്രത്സവ മാന്വൽ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കിയിൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും.

2024 - 25 അധ്യയന വർഷം തങ്ങളുടെതല്ലാത്ത കാരണത്താൽ ശാസ്ത്രമേളയിൽ അവസരം നഷ്ടപ്പെട്ട ആയിരക്കണക്കിന് വിദ്യാർത്ഥികൾ സർക്കാറിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

Department of Education with Tughlaq reform only days before sub-district science fairs

Next TV

Related Stories
കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sep 20, 2024 11:22 AM

കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി...

Read More >>
കണ്ണൂർ  മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

Sep 20, 2024 10:42 AM

കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ...

Read More >>
വീടിന് തീയിട്ട് ​ഗൃഹനാഥൻ തുങ്ങി മരിച്ചു; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

Sep 20, 2024 10:34 AM

വീടിന് തീയിട്ട് ​ഗൃഹനാഥൻ തുങ്ങി മരിച്ചു; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

വീടിന് തീയിട്ട് ​ഗൃഹനാഥൻ തുങ്ങി മരിച്ചു; കിടപ്പ് രോഗിയായ ഭാര്യ...

Read More >>
വടകര  എം പി ഷാഫി പറമ്പിലിന്റെ  ജന സമ്പര്‍ക്ക യാത്രക്ക്  മനേക്കരയിലും  ഉജ്ജ്വല  വരവേല്‍പ്

Sep 20, 2024 10:17 AM

വടകര എം പി ഷാഫി പറമ്പിലിന്റെ ജന സമ്പര്‍ക്ക യാത്രക്ക് മനേക്കരയിലും ഉജ്ജ്വല വരവേല്‍പ്

വടകര എം പി ഷാഫി പറമ്പിലിന്റെ ജന സമ്പര്‍ക്ക യാത്രക്ക് മനേക്കരയിലും ഉജ്ജ്വല ...

Read More >>
കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

Sep 20, 2024 09:06 AM

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
Top Stories










News Roundup