പന്ന്യന്നൂർ:(www.panoornews.in) പന്ന്യന്നൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഓണം ബോണസ് തുക കേട്ടാൽ ഞെട്ടും. കൃത്യമായി പറഞ്ഞാൽ മൂന്നേമുക്കാൽ ലക്ഷം.
അതായത് ഒരാൾ ക്ക് ലഭിക്കുക കാൽ ലക്ഷം..! പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് പ്രസിഡണ്ട് സി.കെ അശോകൻ ചെക്ക് കൈമാറി. കണ്ണൂർ ജില്ലയിൽ ത്തന്നെ ഇത്രയും വലിയ തുക ബോണസായി നൽകാനായത് ഹരിത കർമ്മ സേനയുടെ ചിട്ടയായ പ്രവർത്തനം കാരണമാണെന്ന് സി.കെ അശോകൻ പറഞ്ഞു.
നൂറ് ശതമാനം യൂസേഴ്സ് ഫീ നടപ്പാക്കിയ പഞ്ചായത്തുകൂടിയാണ് പന്ന്യന്നൂർ. പഞ്ചായത്ത് സെക്രട്ടറി ഷീജ അധ്യക്ഷയായി.
വാർഡംഗം സ്മിതാ ജയമോഹൻ, വി.ഇ.ഒ ജലാലുദ്ദീൻ, ജെ.എച്ച്.ഐ പ്രകാശിനി എന്നിവർ സംസാരിച്ചു. അസി.സെക്രട്ടറി എസ്.ശ്രീജ സ്വാഗതവും, കൺസോർഷ്യം പ്രസി. വി.പി പ്രീന നന്ദിയും പറഞ്ഞു.
ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും ചടങ്ങിൽ നടന്നു. പതിനഞ്ച് ഹരിത കർമ്മ സേനാംഗങ്ങളാണ് പഞ്ചായത്തിലുള്ളത്.
Kushal, Onam bonus three quarter lakhs for Harita Karma Sena in Panniannur; A quarter of a lakh per person.