സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് നാലുവർഷത്തോളം ഓടിയ ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക് യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

സ്വന്തമായി വാഹനത്തിന്  നമ്പർ ഇട്ട്   നാലുവർഷത്തോളം ഓടിയ  ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക്  യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!
Nov 29, 2024 03:55 PM | By Rajina Sandeep

 (www.panoornews.in) താൻ വാങ്ങിയ വാഹനത്തിന് രജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവർഷമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിച്ച് വാഹനവുമായി വിലസിയ ആൾ അവസാനം പോലീസിന്റെ പിടിയിലായി.

ആവള സ്വദേശി എടപ്പോത്തിൽ മീത്തൽ ലിമേഷ് ആണ് പോലീസിന്റെ പിടിയിലായത്. നാലുവർഷം മുമ്പാണ് നിമേഷ് സുസുക്കിയുടെ സ്കൂട്ടി വാങ്ങിയത്. രജിസ്ട്രേഷൻ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള കെ എൽ 56 ക്യു 9305 എന്ന നമ്പറുമിട്ടു.

നാല് വർഷത്തോളമായി ഈ നമ്പർ ഇട്ടു വാഹനം ഉപയോഗിച്ചു. നിരവധിതവണ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഈ നമ്പറിലേക്ക് പിഴയും വന്നു. എന്നാൽ ഈ നമ്പറിന്റെ യഥാർത്ഥ ഉടമസ്ഥനായ പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ ചലാൻ കിട്ടിക്കൊണ്ടിരുന്നത്.

സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നുള്ള ക്യാമറയിൽ നിന്നുമുള്ള ഫോട്ടോയുമായി ഏതാണ്ട് ഇരുപതിനായിരത്തോളം രൂപ പിഴ അടച്ച പാലക്കാട് സ്വദേശി പോലീസിൽ പരാതി നൽകുകയായിരുന്നു. പേരാമ്പ്ര പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Man arrested for driving with his own license plate for four years; original owner has paid nearly Rs. 20,000 for violations so far!

Next TV

Related Stories
സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

Nov 29, 2024 04:11 PM

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Nov 29, 2024 03:31 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 29, 2024 02:44 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ...

Read More >>
പണം കടം നല്‍കിയില്ല,  വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍ ജോലിയിലിരിക്കെ

Nov 29, 2024 02:36 PM

പണം കടം നല്‍കിയില്ല, വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍ ജോലിയിലിരിക്കെ

പണം കടം നല്‍കിയില്ല, വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍...

Read More >>
Top Stories