കണ്ണൂര്‍:(www.panoornews.in) വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂര്‍ പുതിയതെരു സ്വദേശിയില്‍ നിന്നും Rs. 29,25,000/- ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഹൈദരാബാദ് കാലാപത്തര്‍ സ്വദേശിയായ സയ്യിദ് ഇക്ബാല്‍ ഹുസ്സൈന്‍ (47) നെ കണ്ണൂർ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതി പരാതിക്കാരനെക്കൊണ്ട് EltAs Fud എന്ന വ്യാജ മൊബൈല്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പരാതിക്കാരന് നിര്ദേശങ്ങള്‍ നല്കി.
ഷെയര്‍ ട്രെഡിങ്ങിനായി ഓരോ തവണ ട്രേഡിംഗ് നടത്തും ബോളും EltAs Fud ആപ്പില്‍ വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
പരാതിക്കാരനെക്കൊണ്ട് 18,75,000/- രൂപ ഈ പ്രതിയുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. ഈ അക്കൌണ്ട് 200 തവണയിലധികം National Cyber Crime Reporting പോര്‍ടെലില്‍ റിപോര്‍ട്ട് ആയത് പ്രകാരം കേരളത്തില്‍ മാത്രം 5 കേസുകള്‍ നിലവില്‍ ഉണ്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തന്നെ പ്രതിയുടെ അക്കൌണ്ടില്‍ 8 കോടിയില്‍പരം തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതി Internet Banking വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ പോലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
A Hyderabad native has been arrested in a case of extorting Rs 30 lakh from a Kannur native by saying that she can earn money by doing online share trading through WhatsApp.