---
title: "പാട്യം, പത്തായക്കുന്ന് മേഖലകളിൽ ഭീതി വിതച്ച് കുറുക്കൻ ;  സ്ത്രീയടക്കം 2 പേർക്ക് കടിയേറ്റു"
english_title: "The fox has spread fear in Pattayakun areas; 2 people including a woman were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238645/the-fox-has-spread-fear-in-pattayakun-areas-2-people-including-a-woman-were-bitten"
published_at: "2024-09-28T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7be70aeb91_Untitled-4_copy.jpg"
keywords: []
---

# പാട്യം, പത്തായക്കുന്ന് മേഖലകളിൽ ഭീതി വിതച്ച് കുറുക്കൻ ;  സ്ത്രീയടക്കം 2 പേർക്ക് കടിയേറ്റു

> **Lead Summary:** **പാട്യം: **പാട്യം പത്തായക്കുന്നിൽ യുവതിക്ക് കുറുക്കൻ്റെ കടിയേറ്റു. പാട്യം എൽ.പി. സ്കൂളിന് സമീപം വസന്താലയത്തിൽ ഗ്രീഷ്മയ്ക്കതാണ് കടിയേറ്റത്.

## Article Content

**പാട്യം: **പാട്യം പത്തായക്കുന്നിൽ യുവതിക്ക് കുറുക്കൻ്റെ കടിയേറ്റു. പാട്യം എൽ.പി. സ്കൂളിന് സമീപം വസന്താലയത്തിൽ ഗ്രീഷ്മയ്ക്കതാണ് കടിയേറ്റത്.

11 മണി യോടെയാണ് സംഭവം. വാഹനത്തിൽ നിന്ന് ഇറങ്ങി സമീപത്തുതന്നെയുള്ള ഇവരുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കടിയേറ്റത്.

തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രതിരോധ കുത്തിവെപ്പ് നടത്തി. പത്തായക്കുന്നിൽ വർക്ക്ഷോപ്പിൽ വണ്ടിയുമായെത്തിയ ഒരാൾക്കും കടിയേറ്റിട്ടുണ്ട്. പത്തായക്കുന്ന് ബസാറിൽ ജനങ്ങൾക്കു നേരേയും വാഹനങ്ങൾക്ക് നേരേയും പരാക്രമം കാണിച്ച കുറുക്കനെ മൊട്ടേമ്മൽ പീടികയ്ക്ക് സമീപം നാട്ടുകാർ തല്ലി ക്കൊന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238645/the-fox-has-spread-fear-in-pattayakun-areas-2-people-including-a-woman-were-bitten)