കണ്ണൂരിൽ വോട്ടെടുപ്പ് ദിവസം സംഘർഷ സാധ്യതയെന്ന് ; മുഴുവൻ ബൂത്തുകളിലും കേന്ദ്രസേന വേണമെന്ന് യുഡിഎഫ്

കണ്ണൂരിൽ വോട്ടെടുപ്പ് ദിവസം സംഘർഷ സാധ്യതയെന്ന് ; മുഴുവൻ ബൂത്തുകളിലും കേന്ദ്രസേന വേണമെന്ന് യുഡിഎഫ്
Apr 24, 2024 04:16 PM | By Rajina Sandeep

കണ്ണൂരിൽ പോളിംഗ് ദിനം സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. ഇതിനാൽ കണ്ണൂരിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് യു ഡി എഫ് കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഇന്നലെയാണ് മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.

സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പൊലീസിലും അറിയിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി. ആർ എസ് എസ് കേന്ദ്രത്തിലാണ് ബോംബ് പിടികൂടിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും സി പി എം ആവശ്യപ്പെട്ടിരുന്നു.

There is a possibility of conflict on polling day in Kannur;UDF wants central force in all booths

Next TV

Related Stories
പാനൂർ ബോംബ് സ്ഫോടനകേസ് ;  ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരിയിലെ  ആശുപത്രിലേക്ക് മാറ്റി

May 6, 2024 01:46 PM

പാനൂർ ബോംബ് സ്ഫോടനകേസ് ; ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരിയിലെ ആശുപത്രിലേക്ക് മാറ്റി

ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരിയിലെ ആശുപത്രിലേക്ക്...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 6, 2024 01:23 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

May 6, 2024 11:05 AM

അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

കണ്ണൂർ പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

Read More >>
Top Stories