കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ; 6 മണി മുതൽ നിശബ്ദ പ്രചരണം

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ; 6 മണി മുതൽ നിശബ്ദ പ്രചരണം
Apr 24, 2024 12:06 PM | By Rajina Sandeep

(www.panoornews.in) കൊടുംവേനലിനെ വക വെക്കാതെ പാർട്ടി ഭേദമന്യേ നടത്തിയ നാളുകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പരിസമാപ്തി.ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രചാരണത്തിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്നും എല്ലാവരും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

അടുത്ത 48 മണിക്കൂറിനുള്ളിൽ, നിശബ്ദ പ്രചാരണം മാത്രം അനുവദിക്കും. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കും, പൊതുയോഗങ്ങൾക്കും എതിരെ ക്രിമിനൽ കോഡിൻ്റെ സെക്ഷൻ 144 പ്രകാരം നടപടിയെടുക്കും.

പോളിംഗ് അവസാനിക്കുന്നത് വരെ 48 മണിക്കൂർ മദ്യ വിതരണത്തിനും വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭാഷിണികളുടെ ഉപയോഗവും ഘോഷയാത്രകളും പ്രകടനങ്ങളും സംഘടിപ്പിക്കു ന്നത് നിരോധിച്ചു. കൂടാതെ, തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ എന്നിവയും അഭിപ്രായ വോട്ടെടുപ്പുകൾ, പോൾ സർവേകൾ, എക്സിറ്റ് പോൾ തുടങ്ങിയവയും അനുവദിക്കില്ല.

നിയമലംഘകർക്ക് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച് അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് അരമണിക്കൂർ വരെ എക്‌സിറ്റ്‌ പോളുകൾ നിരോധിക്കും.

hours to waste;Silent campaign from 6 p.m

Next TV

Related Stories
മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

May 6, 2024 02:59 PM

മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന്...

Read More >>
പാനൂർ ബോംബ് സ്ഫോടനകേസ് ;  ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരിയിലെ  ആശുപത്രിയിലേക്ക് മാറ്റി

May 6, 2024 01:46 PM

പാനൂർ ബോംബ് സ്ഫോടനകേസ് ; ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി

ചികിത്സയിലായിരുന്ന പ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരിയിലെ ആശുപത്രിലേക്ക്...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 6, 2024 01:23 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

May 6, 2024 11:05 AM

അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

കണ്ണൂർ പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

Read More >>
Top Stories

News Roundup