---
title: "പരാജയ ഭീതികൊണ്ട്  സിപിഎം അക്രമമഴിച്ച് വിടുകയാണെന്ന്  കോൺഗ്രസ് നേതാവ് അഡ്വ.ടി. ആസിഫലി ; പന്ന്യന്നൂരിൽ കല്ലേറ് നടന്ന കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിൻ്റെ വീട് യൂ ഡി എഫ് നേതാക്കൾ സന്ദർശിച്ചു"
english_title: "Congress leader Adv.T.Acupuncture;UDF leaders visited the house of Congress constituency president where stone pelting took place in Panniannur  "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200435/congress-leader-advtacupunctureudf-leaders-visited-the-house-of-congress-constituency-president-where-stone-pelting-took-place-in-panniannur"
published_at: "2024-04-22T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66266f288e307_Untitled-4_copy.jpg"
keywords: []
---

# പരാജയ ഭീതികൊണ്ട്  സിപിഎം അക്രമമഴിച്ച് വിടുകയാണെന്ന്  കോൺഗ്രസ് നേതാവ് അഡ്വ.ടി. ആസിഫലി ; പന്ന്യന്നൂരിൽ കല്ലേറ് നടന്ന കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിൻ്റെ വീട് യൂ ഡി എഫ് നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** ** **ഇടതു സ്ഥാനാർത്ഥിയുടെ പരാജയഭീതി കൊണ്ട് രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്തതു കൊണ്ടാണ് യു ഡി എഫ് നേതാക്കന്മാരുടെ വീടുകൾ സി പി എം അക്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനുമായ ടി. ആസിഫലി. അക്രമം കൊണ്ട് പരാജയം ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്ന വ്യാമോഹം തെറ്റാണെന്നും ആസിഫലി പറഞ്ഞു. അക്രമിക്കപ്പെട്ട കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭാർഗവൻ മാസ്റ്ററുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം..

## Article Content

** **ഇടതു സ്ഥാനാർത്ഥിയുടെ പരാജയഭീതി കൊണ്ട് രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്തതു കൊണ്ടാണ് യു ഡി എഫ് നേതാക്കന്മാരുടെ വീടുകൾ സി പി എം അക്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനുമായ ടി. ആസിഫലി. അക്രമം കൊണ്ട് പരാജയം ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്ന വ്യാമോഹം തെറ്റാണെന്നും ആസിഫലി പറഞ്ഞു. അക്രമിക്കപ്പെട്ട കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് ഭാർഗവൻ മാസ്റ്ററുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം..

ഈ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും അക്രമത്തിനും ബോംബിനും എതിരായിരിക്കും. സമാധാനമായി സ്വസ്ഥമായി ജീവിക്കാനാഗ്രഹിക്കുന്നവർ യൂ ഡി എഫിന് വോട്ടു ചെയ്യും. വീടാക്രമണത്തിൽ സ്ത്രീകളും, കുട്ടികളുമടക്കം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും ടി.ആസിഫലി പറഞ്ഞു.

വീടാക്രമണ കേസിൽ പൊലീസിൻ്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായി. പ്രതികളെ കണ്ടെത്തുന്നതിനും, അറസ്റ്റു ചെയ്യുന്നതിലും മഹസർ തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായി.

ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗനെ നേരിൽ അറിയിക്കുമെന്നും ടി. ആസിഫലി പറഞ്ഞു. യു ഡി എഫ് നേതാക്കളായ അഡ്വ.സജീവ് മാറോളി, അഡ്വ.സി.ടി സജിത്ത്, അഡ്വ.കെ.എ ലത്തീഫ്, വി.എൻ ജയരാജ്, വി.സി പ്രസാദ്, ഹരിദാസ് മൊകേരി, കെ.ശശിധരൻ, ടി.പി പ്രേമനാഥൻ എന്നിവരും ആസിഫലിക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200435/congress-leader-advtacupunctureudf-leaders-visited-the-house-of-congress-constituency-president-where-stone-pelting-took-place-in-panniannur)