കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ, പാലക്കാട് ഉഷ്ണതരംഗ സാധ്യത; 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ, പാലക്കാട് ഉഷ്ണതരംഗ സാധ്യത; 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Apr 24, 2024 02:32 PM | By Rajina Sandeep

(www.panornews.in) സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. ഏപ്രിൽ 24 മുതൽ 28 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയായിരിക്കും. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും,  ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ  ഉയർന്ന

താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും. സാധാരണയെക്കാൾ 2 - 4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രിൽ 24 മുതൽ 26 വരെ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

Palakkad likely to face heat wave as polling heats up in Kerala;High temperature warning in 11 districts

Next TV

Related Stories
മൂന്നര പതിറ്റാണ്ടിനിപ്പുറം പാനൂർ ഹൈസ്കൂളിലെ  92 ബാച്ച് നാളെ ഒത്തുചേരും

May 4, 2024 12:25 PM

മൂന്നര പതിറ്റാണ്ടിനിപ്പുറം പാനൂർ ഹൈസ്കൂളിലെ 92 ബാച്ച് നാളെ ഒത്തുചേരും

മൂന്നര പതിറ്റാണ്ടിനിപ്പുറം പാനൂർ ഹൈസ്കൂളിലെ 92 ബാച്ച് നാളെ...

Read More >>
ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

May 4, 2024 11:53 AM

ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

റിലയൻസ് കമ്പനിയുടെ സ്റ്റാഫ് എന്ന വ്യാജേന കോളയുടെ ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് മയ്യിൽ സ്വദേശിയിൽ നിന്ന് 12,45,925 രൂപ...

Read More >>
വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

May 4, 2024 09:49 AM

വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ തകർന്നു....

Read More >>
Top Stories