പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ജീവകാരുണ്യ പ്രവർത്തനവും നടത്തണമെന്ന് കെ.പി മോഹനൻ എം എൽ എ ; നാല് പതിറ്റാണ്ടിന് ശേഷം പാനൂർ ഹൈസ്ക്കൂളിൽ 1984 എസ്.എസ്.എൽ.സി ബാച്ചുകാർ ഒത്തുചേർന്നു

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ജീവകാരുണ്യ പ്രവർത്തനവും  നടത്തണമെന്ന്  കെ.പി മോഹനൻ എം എൽ എ ; നാല് പതിറ്റാണ്ടിന് ശേഷം പാനൂർ ഹൈസ്ക്കൂളിൽ 1984 എസ്.എസ്.എൽ.സി  ബാച്ചുകാർ ഒത്തുചേർന്നു
May 3, 2024 01:14 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പൂർവ്വ വിദ്യാർത്ഥി സംഘടനകൾ സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തണമെന്ന് കെ.പി മോഹനൻ എം എൽ എ. പാനൂർ ഹൈസ്കൂളിലെ 1984 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ കൂട്ടായ്മയായ ചങ്ങാതികൂട്ടം കുടുംബ സംഗമം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹാനുഭൂതി അർഹിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ടാകാം. അവരെ സഹായിക്കണം.

പൂർവ വിദ്യാർത്ഥികൾക്ക് അത്തരം ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാനാവണമെന്നും കെ.പി മോഹനൻ എം.എൽ.എ. പറഞ്ഞു. എ.യതീന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം  നടത്തി.   സ്മരണിക പ്രകാശനം ഡെപ്യൂട്ടി കലക്ടർ ടിവി രഞ്ജിത്ത്, കൃഷി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ സി.കെ മോഹനന് നൽകി പ്രകാശനം ചെയ്തു.

ഗുരുനാഥന്മാർക്കുള്ള ആദരവ് നഗരസഭ കൗൺസിലർ പി.കെ. പ്രവീൺ നിർവഹിച്ചു. സംഘാടക സമിതി കൺവീനർ എ.പി പ്രഭാകരൻ അധ്യക്ഷനായി. പ്രധാനധ്യാപിക പ്രമീള, കൗൺസിലർ കെ.കെ സുധീർ കുമാർ, , മാധ്യമ പ്രവർത്തകൻ കെ.കെ സജീവ് കുമാർ, അഭിഭാഷകൻ ടി. സുനിൽ കുമാർ, സിനിമാ സീരിയൽ സംവിധായകൻ വി.ഒ മനോജ് കുമാർ, കെ.കെ ലത്തീഫ് എന്നിവർ സംസാരിച്ചു.

സംഘാടക സമിതി വൈസ് ചെയർമാൻ കെ.വി റംല ടീച്ചർ സ്വാഗതവും, സ്വാഗത സംഘം ചെയർമാൻ ആപ്പി അഷ്റഫ് നന്ദിയും പറഞ്ഞു. ഗുരുനാഥന്മാർ മറുമൊഴി നടത്തി. ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ചങ്ങാതിക്കൂട്ടം കായിക പരിപാടികളും, നാലു മുതൽ കുടുംബാംഗങ്ങളുടെ ഗാനമേള, നൃത്തനൃത്യങ്ങൾ ഏഴു മുതൽ ജാനു തമാശകൾ, മട്ടന്നൂർ ശിവദാസൻ,ശാർങ്ധരൻ കൂത്തുപറമ്പ് എന്നിവരുടെ മിമിക്സ് എന്നിവ നടക്കും.

KP Mohanan MLA said that alumni organizations should also do charity work;SSLC batch of 1984 reunited at Panur High School after four decades

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

May 18, 2024 12:20 PM

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 18, 2024 11:03 AM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

May 18, 2024 10:22 AM

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം...

Read More >>
കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 09:53 AM

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന്...

Read More >>
Top Stories