മൂന്നര പതിറ്റാണ്ടിനിപ്പുറം പാനൂർ ഹൈസ്കൂളിലെ 92 ബാച്ച് നാളെ ഒത്തുചേരും

മൂന്നര പതിറ്റാണ്ടിനിപ്പുറം പാനൂർ ഹൈസ്കൂളിലെ  92 ബാച്ച് നാളെ ഒത്തുചേരും
May 4, 2024 12:25 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പാനൂർ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പഠനം തുടങ്ങി വിഭജനത്തിന് ശേഷം പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററിയിലും കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻ്ററിയിലുമായി എസ്.എസ്.എൽ.സി. പഠനം നടത്തിയവരാണ് മെയ് 5 ന് രാവിലെ 9 മുതൽ വൈകിട്ട് 7 വരെയായി പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ ഒത്തുചേരുന്നത്.

അന്നത്തെ ക്ലാസ് മുറികളും സ്കൂൾ അസംബ്ലിയും പുന:സൃഷ്ടിച്ചും പൂർവാധ്യാകരെ ആദരിച്ചും കലാപരിപാടികൾ ഒരുക്കിയും ഒത്തുചേരൽ അവിസ്മരണീയമാക്കുകയാണ്. രാവിലെ 11 ന് തലശ്ശേരി സബ് കലക്ടർ സന്ദിപ് കുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.വി. സുജേഷ് അധ്യക്ഷനാകും. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പ്രഭാഷണം നടത്തും. മുൻ പ്രധാന അധ്യാപകരായ എം. ഭാനു മാസ്റ്റർ, എൻ.കെ. സാവിത്രി ,വി പി ചാത്തുമാസ്റ്റർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തും. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ഒട്ടനവധി പരിപാടികൾ ആസൂത്രണം ചെയ്ത് വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

മരണാനന്തര അവയവ ദാന സമ്മത പത്രം കൈമാറൽ, കോടിയേരി മലബാർ കാൻസർ സെൻ്ററിലേക്ക രക്തദാനം ചെയ്യൽ തുടങ്ങിയവ ആദ്യഘട്ടത്തിൽ നടത്തും. സുവനീർ പ്രകാശനം എൻ.കെ. സാവിത്രി നിർവഹിക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എം.കെ.ബിജു കെ.പി. രാജീവൻ, എം പി. ഉണ്ണികൃഷ്ണൻ, സൂരജ് ധർമ്മാലയം, ഫരീദ് കേളോത്ത്, പി.കെ. സലീം, കെ.പി. സുനിത, കെ.പി. ബിജിഷ , കെ.പി. ഷീജിത്ത്, എം.രഞ്ജിത്ത്, കെ.പി.മനീഷ , എം.വി. പ്രശാന്ത് എന്നിവർ പങ്കെടുത്തു

Batch 92 of Panur High School will meet tomorrow after three and a half decades

Next TV

Related Stories
ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച് സിപിഎം

May 18, 2024 01:07 PM

ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച് സിപിഎം

ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച്...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

May 18, 2024 12:20 PM

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 18, 2024 11:03 AM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

May 18, 2024 10:22 AM

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം...

Read More >>
കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 09:53 AM

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന്...

Read More >>
Top Stories