വിദ്വേഷ പരാമർശം: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി ; രാഹുൽ ഗാന്ധിക്കും നോട്ടീസ്

വിദ്വേഷ പരാമർശം: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി ; രാഹുൽ ഗാന്ധിക്കും നോട്ടീസ്
Apr 25, 2024 01:31 PM | By Rajina Sandeep

രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധിക്കും കമ്മീഷൻ നോട്ടീസ് നൽകി. കേരളത്തിൽ നടത്തിയ പരാമർശത്തിലാണ് നടപടി. രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് നടപടികൾക്ക് ആധാരം. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന  നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നുമുളള പ്രധാനമന്ത്രിയുടെ പരാമർശമാണ് വിവാദമായത്. 

കേരളത്തിലടക്കം വെച്ച് നടത്തിയ ചില പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. ഭാഷയുടെ പേരിൽ ബിജെപി രാജ്യത്തെ വിഭജിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗം.  ജനപ്രാതിനിധ്യ നിയമത്തിലെ എഴുപത്തിയേഴാം വകുപ്പ് അനുസരിച്ചുള്ള നടപടി.

Hate speech: Election Commission seeks explanation from Prime Minister Narendra Modi;

Next TV

Related Stories
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ  കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

May 5, 2024 10:07 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന്...

Read More >>
വീണ്ടുമൊരു കേരളാ സ്റ്റോറി ; രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ  സവിതയും, മക്കളും ഇന്ന് മുതൽ  പുതിയ വീട്ടിൽ അന്തിയുറങ്ങും

May 5, 2024 09:06 PM

വീണ്ടുമൊരു കേരളാ സ്റ്റോറി ; രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ സവിതയും, മക്കളും ഇന്ന് മുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങും

രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ സവിതയും, മക്കളും ഇന്ന് മുതൽ പുതിയ വീട്ടിൽ...

Read More >>
മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

May 5, 2024 04:48 PM

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി...

Read More >>
തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ   ജീവനക്കാരികളുടെ  വിശ്രമമുറിയിൽ  കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

May 5, 2024 03:03 PM

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ ...

Read More >>
വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2024 10:27 AM

വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories