16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും
Apr 19, 2024 05:22 PM | By Rajina Sandeep

തളിപ്പറമ്പ്: 16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും. കുറുമാത്തൂർ കുന്നിൽ ഹൗസിൽ മഹേഷ് പി കെ(34) എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി. 7 വകുപ്പുകളിലായാണ് വിധി. 16കാരനെ കൂടാതെ മറ്റൊരു കുട്ടിയേയും ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അതിൽ ഒരാളുടെ കേസിൽ ആണ് ഇന്ന് വിധി പറഞ്ഞത്. അതേസമയം മറ്റേ കേസിൽ വിചാരണ തുടരുകയാണ്. 2017 മുതൽ 21 വരെയുള്ള കാലയളവിൽ ഇയാൾ രണ്ടുപേരെയും പീഡിപ്പിക്കുകയായിരുന്നു.

അന്ന് ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ രഞ്ജിത്ത് കെ ആർ ആണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ സുരേശൻ ഇ പി കേസിൽ തുടരന്വേഷണം നടത്തി കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോള്‍ ജോസ് ഹാജരായി.

Brutal sexual assault of 16-year-old: Youth gets 113 years in prison and Rs 1,75,000 fine

Next TV

Related Stories
പാനൂരിനടുത്ത് തൂവക്കുന്നിൽ  സൂപ്പർമാർക്കറ്റിൽ തീപ്പിടുത്തം ; 5 ലക്ഷം രൂപയുടെ നഷ്ടം

May 2, 2024 10:10 PM

പാനൂരിനടുത്ത് തൂവക്കുന്നിൽ സൂപ്പർമാർക്കറ്റിൽ തീപ്പിടുത്തം ; 5 ലക്ഷം രൂപയുടെ നഷ്ടം

തൂവക്കുന്നിലെ റൂബി ഫ്രഷ് സൂപ്പർ മാർക്കറ്റിലാണ്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 09:16 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു....

Read More >>
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു

May 2, 2024 04:26 PM

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിച്ചു

പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു....

Read More >>
സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല

May 2, 2024 03:39 PM

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല...

Read More >>
സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട്  4 വരെ കായിക മത്സരങ്ങൾ നടത്തരുത് ;  നിയന്ത്രണവുമായി സർക്കാർ

May 2, 2024 02:13 PM

സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കായിക മത്സരങ്ങൾ നടത്തരുത് ; നിയന്ത്രണവുമായി സർക്കാർ

സംസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട് 4 വരെ കായിക മത്സരങ്ങൾ...

Read More >>
Top Stories