tech

ഫോൺ വിളിയുടെ ആവശ്യം പറയും; അടിപൊളി ഫീച്ചറുമായി ട്രൂ കോളർ

ഇത്തരം സാഹചര്യങ്ങളിൽ വിളിക്കുവാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് ഒരാളെ ഫോൺവിളിക്കാൻ സഹായിക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. കോൾ റീസൺ ഫീച്ചർ എന്നാണിതിന് പേര്. ഇതുവഴി ഫോൺ വിളിക്കുന്നയാൾക്ക് വിളിക്കുന്നതിനുള്ള കാരണം പറയാനും ഫോൺ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാൾക്ക് ഫോൺവിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഫീച്ചർ അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. ഫോൺ വിളിക്കുന്നതിനുള്ള കാരണം മുൻകൂട്ടി മനസിലാക്കി ഉപയോക്താക്കൾ കോൾ ...

Read More »

തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു.

തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. ആമസോൺ ഇന്റർനാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്‌സിനെ ഇന്റർനെറ്റിൽ നിന്ന് സ്ഥിരമാക്കി നീക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ പരാതിയിൽ ഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിം ആന്റ് നമ്പർ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റൽ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോൺ നൽകിയത് എന്നാണ് വിവരം. ആമോസൺ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാൽ ലവ് സ്‌റ്റോറി, പുത്തൻ പുതുകാലൈ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ […]

Read More »

നെറ്റ്‍വര്‍ക്ക് തടസപ്പെട്ടതിന്‍റെ വിശദീകരണവുമായി ‘വി’

തിരുവനന്തപുരം : ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം. സംസ്ഥാനത്തുടനീളം വിയുടെ സേവനം തടസപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്നായിരുന്നുവെന്നാണ് ആദ്യം വന്ന സൂചനകള്‍. എന്നാല്‍ ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു. എങ്ങനെയാണ് തകരാറുണ്ടായതെന്ന് അന്വേഷണം നടത്തുമെന്നു...

Read More »

ഫൈബര്‍ നെറ്റ്‍വര്‍ക്ക് തകരാര്‍ ; ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വി യുടെ സേവനം തടസ്സപ്പെട്ടു

കൊച്ചി: ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വി യുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു

Read More »

ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതേ… പണം കിട്ടില്ല.. പണി കിട്ടും…!

ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതേ… പണം കിട്ടില്ല.. പണി കിട്ടും…! പേടിഎമ്മില്‍ പണം വന്നിട്ടുണ്ട്, നിങ്ങളുടെ കയ്യിലേക്ക് പണമെത്താന്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്. പേടിഎം അക്കൌണ്ടില്‍ വന്ന പണം കൈപ്പറ്റാന്‍ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കും സന്ദേശത്തിനൊപ്പമുണ്ട്. ഇത്തരത്തില്‍ 3500 രൂപയിലധികം പേടിഎമ്മില്‍ വന്നതായി എസ്എംഎസ് ല...

Read More »

ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാകിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍  കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാം എന്ന് ടിക്ടോക്ക് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പാകിസ്ഥാനിലെ ചൈനീസ് ആപ്പിന് നേരിട്ട നിരോധനം നീങ്ങിയത്. സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 10 ദിവസം മുന്‍പ് പാകിസ്ഥാനില്‍ ...

Read More »

കൊവിഡ് ; വ്യാജ പ്രചാരണം നടത്തുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ്

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നൽകുന്ന വിവരങ്ങളാണ് ഇതിന് ആധാരമായി എടുക്കുക. ഈ വിവരങ്ങൾക്ക് വിരുദ്ധമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. വാക്‌സിൻ ജനങ്ങളെ കൊല്ലും, വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവെപ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും തുടങ്ങിയ വ്യാജ പ്രചാരണങ്ങൾ വ്യാപകമായി യൂട്യൂബിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന വിഡിയോകളെല്ലാം നിരോധിക്കും. കൊവി...

Read More »

2020 തോടെ കൂടുതല്‍ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

ന്യൂഡല്‍ഹി : 2020 അവസാനത്തോടെ കൂടുതല്‍ ഫോണുകളില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആപ്പിളിന്‍റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതൽ വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. ഇതോടെ നിരവധി ഫോണുകളില്‍ നിന്നും വാട്ട്സ്ആപ്പ് സേവനം അപ്രത്യക്ഷമാകും. ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്സ്ആപ്പ് ലഭ്യമാകും. 2021 മുതൽ വാട്സാപിനെ പിന്തുണയ്‌ക്കുന്നത് നിർത്തുന്ന ഐഫോണുകൾ ഇതാണ്: ഐഫോൺ 4എസ്, ഐഫേ...

Read More »

ബിഗ് ബില്യണ്‍ ഡേയ്‌സ് ; ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്ക് ഓഫറുകള്‍ ലഭ്യമാക്കി ഫ്‌ളിപ്കാര്‍ട്

തിരുവനന്തപുരം :  ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് ഉത്സവ സീസണിനായി ഒരുങ്ങുന്നു. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ബിഗ് ബില്യണ്‍ ദിനാഘോഷങ്ങള്‍ക്ക് ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും കരകൗശലത്തൊഴിലാളികളെയും ബ്രാന്‍ഡുകളെയും ഒരുമിച്ച് കൊണ്ടുവരുന്നു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പ്രത്യേക അവസരം നല്‍കുന്നു. ഒക്ടോബര്‍ 11 മുതല്‍ 14 വരെ തത്സമയം പ്രിവ്യൂ ചെയ്യുന്ന പ്രീ-ബുക്ക് സ്റ്റോര്‍ വഴി ഉപയോക്ത...

Read More »

വരുന്നു ”ഒസാപ്പ് “; ഓട്ടോറിക്ഷകളും ഇനി വിരൾ തുമ്പിലേക്ക്

കൊച്ചി: യാത്രക്കാർക്ക് വേണ്ടി വരുന്നു ”ഒസാപ്പ് “. ഇനി ഓട്ടോറിക്ഷകളും വിരൾ തുമ്പിലേക്ക് . യാത്രയ്ക്കായി ഓട്ടോറിക്ഷ തിരയുന്നവർക്ക് ഇനി വിരൽത്തുമ്പിൽ ഓട്ടോ ബുക്കിങ്‌ ലഭിക്കും. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഓസ (ഓട്ടോ സവാരി) മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ്‌ ബുക്കിങ്‌ ലഭിക്കുക. ടെക്നോവിയ ഇൻഫോ സൊലൂഷൻസ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ്‌ ആപ്‌ ഒരുക്കിയിരിക്കുന്നത്‌. “ഓസ’ ലോഗോ പ്രകാശനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കോവിഡ്‌ മാനദണ്...

Read More »

More News in tech