News Section: obitury

പാനൂരിലെ വ്യാപാരി ഒ.പി ബാലൻ നിര്യാതനായി

November 8th, 2019

പാനൂർ ടിന്റു ഇലക്ട്രിക്കൽസ് & പ്ലംബ്ലിംഗ് ഉടമ ചെണ്ടയാട് ദീപിക ഗ്രൗണ്ടിന് സമീപം ഒ പി ബാലൻ നിര്യാതനായി. ഭാര്യ: സുധ മക്കൾ : സുബിന ബിൽന ഡോ: ടിന്റു മരുമക്കൾ : സന്തോഷ് (ന്യൂ മാഹി സോമിൽ, മാഹി ) ശ്രീജേഷ് (സൗദി) സഹോദരങ്ങൾ ചാത്തുക്കുട്ടി ചീരൂട്ടി ദേവി സാവി പരേതനായ ബാബു, രാജൻ സംസ്ക്കാരം വൈകുന്നേരം വീട്ടുവളപ്പിൽ

Read More »

Also Read


വാഹനാപകടത്തിൽ പരിക്കേറ്റ ആക്ഷൻ ഫോറം നേതാവ് സത്താർ മുരിക്കോളി മരിച്ചു.

November 1st, 2019

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആക്ഷൻ ഫോറം നേതാവ് കതിരൂരിലെ സത്താർ മുരിക്കോളി മരണപ്പെട്ടു. എരഞ്ഞോളി പാലത്തിടുത്ത് രാത്രിയിലായിരുന്നു അപകടം നടന്നത്.സത്താർ സഞ്ചരിച്ച KL 13 N 5885 ഹീറോ ഹോണ്ട പാഷൻ ബൈക്കും KL 18 N 643 കോൾ ടാക്സിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്താർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More »

വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ പാനൂരിലെ മാണിക്കോത്ത് മഹമൂദ് ഹാജി നിര്യാതനായി.. മരണം മകന്റെ വിവാഹ പിറ്റേന്ന്…

July 29th, 2019

    മകന്റെ കല്യാണ പിറ്റേന്ന് വ്യവസായ പ്രമുഖനുംബോംബെ കേരള മുസ്ലിം ജമാഅത്തിൻറെ ദീർഘകാലത്തെ പ്രസിഡൻറും ജനറൽ സെക്രട്ടറിയും മുഖ്യ രക്ഷാധികാരിയു മായിരുന്ന, പാനൂരിലെ മാണിക്കോത്ത് മഹമൂദ് ഹാജി നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മകൻ ഫാറൂഖ് മഹമൂദിന്റെ വിവാഹമായിരുന്നു ഇന്നലെ. മുംബൈ കൊർദോബ എജുക്കേഷണൽ ആൻറ് ചാരിറ്റബിൾ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറിയാണ് മാണിക്കോത്ത് മഹമൂദ്. ബോംബെ കേരള മുസ്ലിം ജമാഅത്തിൻറെ ദീർഘകാലത്തെ പ്രസിഡൻറും ജനറൽ സെക്രട്ടറിയും മുഖ്യ രക്ഷാധികാരിയും ഒക്കെയായി ബോംബെയിലെയും കേരളത്തി...

Read More »

ലക്ഷ്മി വിലാസം എൽ പി സ്കൂൾ ചെണ്ടയാട് നിള്ളങ്ങലിന്റെ മാനേജറും മുൻ അധ്യാപികയുമായ പി.വി.നാരായാണി ടീച്ചർ മരണപ്പെട്ടു.

July 15th, 2019

  ലക്ഷ്മി വിലാസം എൽ പി സ്കൂൾ ചെണ്ടയാട് നിള്ളങ്ങലിന്റെ മാനേജറും മുൻ അധ്യാപികയുമായ പി.വി.നാരായാണി ടീച്ചർ മരണപ്പെട്ടു. പരേതനായ എംപി കണാരി മാസ്റ്റർ ( സ്ഥാപകൻ - ലക്ഷമി വിലാസം എൽ പി സ്ക്കൂൾ) ആണ് ഭർത്താവ്...മക്കൾ 'പരേതനായ എംപി ജനാർദ്ധനൻ മാസ്റ്റർ(റിട്ട. ഹെഡ്മാസ്റ്റർ, ലക്ഷമി വിലാസം എൽ പി സ്ക്കൂൾ), എം പി വസന്ത .. മരുക്കൾ പരേതനായ എംപി ജനാർദ്ധനൻ( റിട്ട.ആർമി ) പുഷ്പവല്ലിടീച്ചർ( റിട്ട. ഹെഡ്മിസ്ട്രസ്, ലക്ഷമി വിലാസം എൽ പി സ്ക്കുൾ).. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്.മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഇന്ന് ലക്ഷമ...

Read More »

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു..

July 5th, 2019

    കച്ചേരി നോർത്ത് എൽ പി സ്കൂളിലെ അറബിക് അധ്യാപികയായ കായപ്പനച്ചിയിലെ അയോത്ത് ജാസ്മിനാണ് (31) മരിച്ചത്. ഹസ്സൻ - സൈനബ ദമ്പതികളുടെ മകളാണ്. ഷംസുദ്ദീനാണ് ഭർത്താവ്. മുഹമ്മദ് ഷഹ്ബി, ഏഴു മാസം പ്രായമായ യഹ്സാറാമിയ എന്നിവർ മക്കളാണ്. ജലീൽ, ഇസ്ഹാബ് എന്നിവർ സഹോദരങ്ങളാണ്. കഴിഞ്ഞ മാസം 24ന് കായപ്പനിച്ചിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്മിൻ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More »

ഷാർജയിൽ നിന്നും കാണതായ ചൊക്ലി സ്വദേശിയായ യുവാവിനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

June 28th, 2019

    പാനൂർ:ഷാർജയിൽ നിന്നും കാണതായ ചൊക്ലി സ്വദേശിയായ യുവാവിനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി സിപി റോഡിൽ ആണ്ടി പീടികയിൽ ആശാരി പൊയിൽ റാഷിദ് (33)നെയാണ് യുഎഇ അജ്മാൻ അൽ ത്വല്ലഹ് മരുഭൂമിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 28 നാണ് റാഷിദിനെ ജോലി ചെയ്യുന്ന ഷാർജ സജയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും കാണാതാവുന്നത്. സുഹൃത്തുകളും, നാട്ടുക്കാരും, ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് മരുഭൂമിയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിൽ നിന്നും വിവരം ലഭിക്കുന്നത്...

Read More »

ശ്രീജിത്ത് ബേപ്പൂർ ; വിട പറഞ്ഞത് പ്രാദേശിക വാർത്താ മേഖലയിലെ നിറസാന്നിധ്യം…*

May 13th, 2019

ദീർഘകാലമായി മാഹി മേഖലയിൽ പ്രാദേശിക വാർത്താ ചാനൽ രംഗത്തും വീഡിയോ ഗ്രാഫി രംഗത്തും നിറസാന്നിധ്യമായിരുന്നു ശ്രീജിത്ത് ബേപ്പൂർ. ചൊക്ലിയിലെ വിജിഷയെ വിവാഹം കഴിക്കുന്നതോട് കൂടിയാണ് മാഹി, തലശ്ശേരി മേഖലകളിൽ പ്രവർത്തനം മാറ്റുന്നത്. മലബാർ വിഷൻ ചാനലിൽ പ്രാദേശികം എന്ന വാർത്താധിഷ്ഠിത പരിപാടി നടത്തിവരികയായിരുന്നു. ഏത് പൊതുപരിപാടികളിലും ക്യാമറയുമായി ചെറുപുഞ്ചിരിയോടേയെത്തുന്ന ശ്രീജിത്ത് ബേപ്പൂരാൻ എന്ന പേരിലാണ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. രണ്ട് മാസത്തിലേറെയായി രോഗത്തോട് പൊരുതുമ്പോഴും ജീവിതത്തിലേക്ക് വേഗത്തിൽ...

Read More »

സഖാവ് പുഞ്ച: ഓർമ്മയായത് തലശേരിയിലെ രക്തനക്ഷത്രം… സംസ്ക്കാരം വൈകീട്ട് 4 ന്….

April 4th, 2019

    കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ്-ട്രേഡ്‌യൂനിയന്‍ നേതാവും സിപിഐ എം മുന്‍ ജില്ലസെക്രട്ടറിയറ്റംഗവുമായ പുഞ്ചയില്‍നാണു (87)  അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തലശേരി സഹകരണആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറേകാലിനായിരുന്നു അന്ത്യം. സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും സിഐടിയു കണ്ണൂര്‍ ജില്ലവൈസ്പ്രസിഡന്റും ചെത്ത്‌തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം സിപിഎം തലശേരി ഏരിയസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1948 ഫെബ്രുവരിമാസം അവിഭക്തക...

Read More »

ഐവി ദാസിന്റെ ഭാര്യാമാതാവ് മരിച്ചു

March 25th, 2019

  പാനൂർ : പ്രശസ്ഥ ഗ്രന്ഥക്കാരനും  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പരേതനായ  ഐവി ദാസിന്റെ ഭാര്യ മാതാവ് മൊകേരി പാറേമ്മലിൽ മൊട്ടേമ്മൽ വികെ മാധവി അമ്മ (98) നിര്യാതയായി. സംസ്ക്കാരം തിങ്കൾ പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: കരുണാകരൻ.മക്കൾ: സുശീല, ബാലാമണി, ചിന്നമ്മു. മരുമക്കൾ: ഐവി ദാസിനെ കൂടാതെ പരേതനായ ഇവി ദാമോദരൻ (ചെമ്പ്ര)

Read More »

കവിയൂർ റോഡിൽ പാറേമ്മൽ പള്ളിക്കു സമീപം ഉഷറാസിൽ ഷഹാല ജബിൻ നിര്യാതയായി

March 19th, 2019

  തലശ്ശേരി  ചൊക്ലി - കവിയൂർ റോഡിൽ പാറേമ്മൽ പള്ളിക്കു സമീപം ഉഷറാസിൽ ഷഹാല ജബിൻ(16) നിര്യാതയായി. തലശ്ശേരി ബി. ഇ. എം. പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വി. കെ നൗഷാദ് (മസ്ക്കത്ത്)- റജീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ ഷറിൻ ഷബാന, ഷഹൽ

Read More »