News Section: localnews
എരഞ്ഞോളിപ്പാലത്തിനു സമീപം ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്
തലശ്ശേരി: എരഞ്ഞോളിപ്പാലത്തിനു സമീപം ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. തലശ്ശേരി പാറാല്‍ കാട്ടിക്കണ്ടി ഹൗസില്‍ പ്രവീണയ്(40)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Read More »പാതയോരം ഹരിതയോരം പദ്ധതിക്ക് പരിയാരത്ത് തുടക്കം കുറിച്ചു
പരിയാരം: ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പരിയാരം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'പാതയോരം ഹരിതയോരം' പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരം ശുചീകരിച്ചു. ചലച്ചിത്ര നടന് സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ കാര്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന മലയാളികള്‍ പരിസര ശുചീകരണത്തിന്റെ കാര്യത്തില്‍ ഏറെ പിറകിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലപ്പോഴും പൊതു ഇടങ്ങള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിനെ എങ്ങനെ സുന്ദരമാക്കാം എന്നതാവണം ഓരോരുത്തരുടേയും ചിന്ത. ഭാവി തലമുറയ്ക്ക് ...
Read More »ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമവും അദാലത്തും പാനൂരില്‍ നടന്നു
പാനൂര്‍: നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമവും അദാലത്തും സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിര്‍മാണം പാതിവഴിയിലായ വീടുകളുടെ പണി പൂര്‍ത്തീകരിച്ച ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലും, പിഎംഎവൈ ഭവന പദ്ധതിയിലുമായി ഇതിനകം 184 വീടുകളാണ് നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായത്. ഭവനപദ്ധതിക്കായി നഗരസഭ വകയിരുത്തിയ 10.72 കോടി രൂപയില്‍ 6.53 കോടി രൂപ ഇതിനകം ചെലവഴിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ ഇ കെ സുവര്‍ണ അറിയിച്ചു. 173 വീടുകളുടെ നിര്‍മാണം...
Read More »കൂത്തുപറമ്പില്‍ ചീട്ടുകളി സംഘം അറസ്റ്റില്‍
കൂത്തുപറമ്പ്: ക്ഷേത്രത്തിനടുത്ത് ഒഴിഞ്ഞ പറമ്പില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പത്തംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. മൂന്നാംപീടികയില്‍ ക്ഷേത്രത്തിനടുത്ത് ഒഴിഞ്ഞസ്ഥലത്ത് ചീട്ടുകളിക്കുകയായിരുന്ന എ.ബാബു (34) പാറോത്ത്, വി.കെ.ജാബിര്‍ (30) കോളയാട്, പി.റഫീക്ക് (43) അരയാക്കൂല്‍, കെ.ജെ.ബിജു (40) മണത്തണ, കെ.മൂസ (54) കോളയാട്, എന്‍.മുഹമ്മദലി (49) ഉളിയില്‍, ഹനീഫ പി.വി. (34) ചെറുവാഞ്ചേരി, ടി.കെ.ജോണ്‍ (66) കണിച്ചാര്‍, പി.എം.ഷിബു (47) പനത്തടി, പി.കെ.മുഹമ്മദ് (20) കണ്ടേരി എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ നിന്ന് എട്ട് മൊബൈല...
Read More »നിരീക്ഷണത്തിലൂടെ സ്ത്രീകള്‍ക്ക് സഹായമൊരുക്കി കണ്ണൂരില്‍ വനിതാ പോലീസ്
കണ്ണൂര്‍: പഴയ ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് സ്ത്രീകള്‍ക്ക്് പുതിയ സംവിധാനത്തിലൂടെ സുരക്ഷയൊരുക്കിയത്. ഇതിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള ചതുരപ്പെട്ടിയില്‍ രണ്ടു ബട്ടനുകള്‍ ഉണ്ട്. ഒന്ന് ചുവപ്പും മറ്റൊന്ന് പച്ചയും. അടിയന്തര ഘട്ടങ്ങളില്‍ സഹായം ആവശ്യമുള്ള സ്ത്രീകള്‍ ഈ ബട്ടണ്‍ അമര്ത്തുന്നതോടെയാണ് പൊലീസ് സേവനം ലഭ്യമാകുന്നത.് ബട്ടണ്‍ അമര്‍ത്തുന്ന സ്ത്രീയെ മാത്രമല്ല, അവരുടെ ചുറ്റും നടക്കുന്നതുവരെ പൊലീസുകാര്‍ക്ക് കാണാം. സഹായം ആവശ്യമുള്ള സ്ത്രീയാണെങ്കില്‍ 2 മിനിറ്റിനുള്ളില്‍ അവര്‍ക്കു പൊലീസിന്റെ സേവനം ലഭിക്...
Read More »നിങ്ങള്‍ വാട്സപ്പ് ഉപയോഗിക്കുന്നവരാണോ ? എങ്കില്‍ ശ്രദ്ധിക്കുക ഇല്ലെങ്കില്‍ ജയില്‍ പോകാം
വാട്സ് ആപ്പ് നിരന്തരം ഉപയോഗിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജയിലില്‍ പോകാന്‍ സാധ്യത. ഇന്ന് പ്രായഭേദമെന്യെ എല്ലാവരും ഉപയോഗിയികുന്ന ഒന്നാണ് വാട്സ് ആപ്പ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ജനകീയ ആപ്പായി തീരാന്‍ വാട്സ് ആപ്പിന് കുറഞ്ഞ സമയമേ വേണ്ടിവന്നുള്ളൂ. അതിനാല്‍ എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ കാരണം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പൊലീസുകാരാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാഹചര്യം സൃഷ്ടിക്കുന്നതിലും വാട്സാപ്പ് ഗ്രൂപ്പുകളാണ്. ഗ്രൂപ്പുകളിലൂടെ എളുപ്പത്തില്‍ പ്രക...
Read More »ചിറ്റാരിപ്പറമ്പില്‍ തെരുവുനായ്ക്കള്‍ക്ക് വെട്ടേറ്റു
ചിറ്റാരിപ്പറമ്പ്: പൂവത്തിന്‍കീഴ് ടൗണില്‍ തെരുവുനായ്ക്കളുടെ കഴുത്തില്‍ വെട്ടേറ്റനിലയില്‍ കാണപ്പെട്ടു. നാലുദിവസം മുമ്പ് ഒരു തെരുവുനായയുടെ കഴുത്തിന് വെട്ടേറ്റിരുന്നു. കഴിഞ്ഞദിവസം മറ്റൊരു തെരുവുനായയും കഴുത്തിന് മാരകമായി വെട്ടേറ്റനിലയില്‍ കാണപ്പെട്ടു. രാത്രി തെരുവുനായ ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More »നിര്‍ധനരിലേക്ക് പുതുജീവിതം പകരുമ്പോള്‍ ഇവര്‍ സമൂഹത്തിന് നല്‍കുന്നത് പുതിയപാഠങ്ങള്‍
കണ്ണൂര്‍ : ഒന്നും ഈ കുട്ടികള്‍ക്ക് പാഴ്വസ്തുക്കളല്ല. വലിച്ചെറിയുന്ന കുപ്പികളടക്കമുള്ളവ കഴുകി മിനുക്കി ഉല്പന്നങ്ങളാക്കുമ്പോള് ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത് നിര്‍ധനരിലേക്ക് പുതുജീവിതമായി പകരുമ്പോള്‍ ഇവര്‍ സമൂഹത്തിന് നല്‍കുന്നത് പുതിയ പാഠങ്ങള്‍. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്സ് ആന്‍ഡ് ഗൈഡ്സുകളാണ് നിര്‍ധനരെ സഹായിക്കാന്‍ പാഴ്വസ്തുക്കളില്‍നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിക്കുന്നത്. സ്കൂളിലെനന്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹയര്‍സെക്...
Read More »പാലത്തായിക്കാരുടെ മനസുകളില്‍ കോരിയിട്ടത് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഉത്സവകാലം
പാനൂര്‍ : പാനൂരിടത്ത് പാലത്തായിലെ തയ്യുള്ളതില്‍ അശോകന് - റീജ ദമ്പതികളുടെ മകള്‍ അനുശ്രീയുടെ കല്ല്യാണം നാട്ടുകാര്‍ ആഘോഷമാക്കി.ഗതകാല സ്മരണയില്‍ മണ്മറഞ്ഞു പോയ നാട്ടുകൂട്ടായ്മയുടെ നന്മയും സ്നേഹവും പന്തലിച്ച ഈ കല്യാണം, പാലത്തായിക്കാരുടെ മനസുകളില്‍ കോരിയിട്ടത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും ഉത്സവമാണ്.ഗതകാല സ്മരണയില്‍ മണ്മറഞ്ഞു പോയ നാട്ടുകൂട്ടായ്മയുടെ നന്മയും സ്നേഹവും പന്തലിച്ച ഈ കല്യാണം പാലത്തായിക്കാരുടെ മനസുകളില്‍ കോരിയിട്ടത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും ഉത്സവമാണ്. പാലത്തായിലെ തയു ള്ളതില്‍ അശോകന് ...
Read More »പാപ്പിനിശ്ശേരി – പഴയങ്ങാടി റോഡ് കവലയില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കണ്ണൂര്‍ : ദേശീയപാതയില്‍ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയില്‍ അടിയന്തരമായി ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും. പലപ്പോഴും പഴയങ്ങാടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ദേശീയപാതയിലേക്ക് കയറുമ്പോള്‍ സൃഷ്ടിക്കുന്ന ചെറിയ കുരുക്കാണ് വലിയ കുരുക്കിലേക്ക് നീങ്ങുന്നത്. പഴയങ്ങാടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പകല്‍സമയത്ത് പാപ്പിനിശ്ശേരി കടവ് റോഡില്‍നിന്ന് പഴയ കോട്ടണ്‍സ് റോഡ് വഴി തിരിച്ചുവിടുന്ന പരിഷ്...
Read More »